വാഷിങ്ടൺ: ബഹിരാകാശ വിനോദസഞ്ചാരമേഖലയിൽ പുതുചുവടുവെച്ച് ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണും സംഘവും ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻവംശജ സിരിഷ ബാൻഡ്ലയടക്കമുള്ള ആറംഗസംഘം 11 മിനിറ്റുനേരം ബഹിരാകാശം ആസ്വദിച്ചു. ഇന്ത്യൻസമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്സിക്കോയിൽ നിന്ന് വെർജിൻ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സംഘം പുറപ്പെട്ടത്. കാറ്റിനെത്തുടർന്ന് നേരത്തേ നിശ്ചയിച്ചതിൽനിന്ന് 90 മിനിറ്റ് വൈകിയായിരുന്നു യാത്ര. 8.55-ന് പേടകം വാഹിനിയിൽനിന്ന് വേർപെട്ടു. ദൗത്യം വിജയകരമായി പൂർത്തിയാക്കി മിനിറ്റുകൾക്കുള്ളിൽ മടക്കം. 9.09-ന് തിരിച്ച് ഭൂമി തൊട്ടു. യൂണിറ്റി 22 എന്ന് പേരിട്ട പരീക്ഷണപ്പറക്കലായിരുന്നു ഇത്. 2.8 ലക്ഷം അടി ഉയരത്തിൽനിന്നാണ് ഭൂമിയിലേക്ക് തിരിച്ചത്. ജീവിതത്തിൽ എന്നന്നേക്കുമായുള്ള അനുഭവം എന്നാണ് യാത്രയെക്കുറിച്ച് ബ്രാൻസൺ പ്രതികരിച്ചത്. ഇതോടെ, വിനോദസഞ്ചാരിയെന്നനിലയിൽ ബഹിരാകാശത്തെത്തുന്ന ആദ്യസംഘമെന്ന പേരും ഇവർ നേടി. യൂണിറ്റിയുടെ രണ്ടുപൈലറ്റുമാരായ ഡേവ് മക്കേ, മൈക്കൽ മസൂച്ചി, ഗാലക്റ്റിക്കിലെ ബെഥ് മോസസ്, കൊളിൻ ബെന്നെറ്റ് എന്നിവരാണ് മറ്റ് യാത്രികർ. British billionaire Richard Branson soared to space aboard his Virgin Galactic VSS #Unity22 rocket plane in the vehicles first fully crewed test flight https://t.co/YbFUbNdJna pic.twitter.com/eRstvXO4Ni — Reuters (@Reuters) July 11, 2021 വെർജിൻ ഗാലക്റ്റിക് ബ്രാൻസണിന്റെ ഉടമസ്ഥതയിലുള്ള വെർജിൻ ഗാലക്റ്റിക് വികസിപ്പിച്ചത് വിനോദ ബഹിരാകാശയാത്രകൾ ലക്ഷ്യമിട്ട്. 17 കൊല്ലത്തോളമെടുത്ത് പണിപൂർത്തിയാക്കി. റോക്കറ്റിന്റെ യൂണിറ്റി 22 എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ആളുകളെയും വഹിച്ചുകൊണ്ടുള്ള കമ്പനിയുടെ നാലാമത്തെ ബഹിരാകാശ യാത്രയാണ്. 600-ഓളം പേരാണ് ഇതുവരെ ബഹിരാകാശ യാത്രയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നത്. രണ്ടരലക്ഷം ഡോളർ വരെയാണ് ഒരാൾക്ക് ചെലവ്. സിരിഷ; ബഹിരാകാശത്തെത്തുന്ന മൂന്നാം ഇന്ത്യൻ വംശജ ബഹിരാകാശത്തെത്തിയ മൂന്നാമത്തെ ഇന്ത്യൻ വംശജയാണ് എയ്റോനോട്ടിക്കൽ എൻജിനിയറായ സിരിഷ ബാൻഡ്ല (34). കല്പന ചൗളയും സുനിത വില്യംസുമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചവർ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച സിരിഷ മാതാപിതാക്കളായ ഡോ. ബാൻഡ്ല മുരളീധറിനും അനുരാധയ്ക്കുമൊപ്പം അഞ്ചാം വയസ്സിലാണ് ടെക്സസിലെ ഹൂസ്റ്റണിലേക്ക് താമസം മാറിയത്. 2015-ലാണ് വെർജിൻ ഗലാക്റ്റിക്കിൽ ചേർന്നത്. Virgin Galactics Richard Branson and five crewmembers soared to space and returned safely aboard the VSS #Unity22 rocket plane https://t.co/YbFUbNvkLK pic.twitter.com/VZ8nCAhsIZ — Reuters (@Reuters) July 12, 2021 20-ന് ബെസോസ് ജൂലായ് 20-ന് ശതകോടീശ്വരൻ ജെഫ് ബെസോസും സഹോദരനുമടങ്ങുന്ന സംഘം ബ്ലൂ ഒറിജിന്റെ വാഹനത്തിൽ ബഹിരാകാശത്ത് പോകും. Content Highlights:Billionaire Branson now an astronaut, completes trip to edge of space I was once a child with a dream looking up to the stars. Now Im an adult in a spaceship looking down to our beautiful Earth. To the next generation of dreamers: if we can do this, just imagine what you can do https://t.co/Wyzj0nOBgX #Unity22 @virgingalactic pic.twitter.com/03EJmKiH8V — Richard Branson (@richardbranson) July 11, 2021
from mathrubhumi.latestnews.rssfeed https://ift.tt/3AQQKoC
via
IFTTT
No comments:
Post a Comment