കൊച്ചി: ലോക്ഡൗണിൽ അനുമതി നിഷേധിക്കപ്പെട്ടതോടെ മലയാള സിനിമകൾ ചിത്രീകരണത്തിന് അയൽസംസ്ഥാനങ്ങളിലേക്ക് പോകുന്നു. മോഹൻലാൽ ചിത്രം ഉൾപ്പെടെ ഏഴു ചിത്രങ്ങളാണ് മറ്റു സംസ്ഥാനങ്ങളിലായി ചിത്രീകരണം നടത്തുന്നത്. ഇതുമൂലം കേരളത്തിലെ ആയിരത്തിലേറെപ്പേർക്കു തൊഴിൽ നഷ്ടമുണ്ടായതായാണ് സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ 'ഫെഫ്ക'യുടെ വിലയിരുത്തൽ. നിയന്ത്രണങ്ങളിൽ ഇളവുനൽകിയില്ലെങ്കിൽ മറ്റു നിർമാതാക്കളും ഈ വഴി തേടുമെന്നാണ് സൂചന. ഇത് സംഭവിച്ചാൽ അടിസ്ഥാന മേഖലകളിൽ പ്രവർത്തിക്കുന്ന 14000-ത്തിലേറെപ്പേർ പ്രതിസന്ധിയിലാകും. ചിത്രീകരണത്തിനുമുമ്പ് കോവിഡ് ടെസ്റ്റ് നടത്തി മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാമെന്ന് നിർമാതാക്കൾ സർക്കാരിനെ അറിയിച്ചിരുന്നു. എന്നിട്ടും ഇക്കാര്യത്തിൽ അനുകൂല നിലപാടുണ്ടാകുന്നില്ലെന്നാണ് നിർമാതാക്കളുടെ സംഘടന പറയുന്നത്. നിബന്ധനകളൊന്നുമില്ലാതെ ചിത്രീകരണം നടത്തമെന്നാണ് അയൽ സംസ്ഥാനങ്ങൾ നൽകുന്ന വാഗ്ദാനം. ചിത്രീകരണം തുടങ്ങാൻ തയ്യാറായിരിക്കുന്ന ഇരുപതോളം ചിത്രങ്ങൾ സർക്കാർ അനുമതി കാത്തിരിക്കുകയാണ്. അമൽനീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം, ഫാസിൽ നിർമിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'മലയൻകുഞ്ഞ്' തുടങ്ങിയവ ഇതിലുൾപ്പെടും. പ്രതിസന്ധി രൂക്ഷം മലയാളസിനിമ തൊഴിൽ മേഖലയെന്ന നിലയിലും വ്യവസായമെന്ന നിലയിലും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സംസ്ഥാനത്ത് കോവിഡ് മാനദണ്ഡം പാലിച്ച് ചിത്രീകരണം നടത്താൻ ടെലിവിഷൻ സീരിയലുകളെ അനുവദിച്ചിട്ടും സിനിമാ മേഖലയോടുള്ള നിഷേധ സമീപനത്തിന്റെ പൊരുൾ മനസിലാവുന്നില്ല.-ബി. ഉണ്ണികൃഷ്ണൻ, ഫെഫ്ക ജനറൽസെക്രട്ടറി. നേരിടുന്നത് വൻനഷ്ടം താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും മുൻകൂർ തുക നൽകി കാത്തിരിക്കുന്ന നിർമാതാക്കൾ ഏറെയുണ്ട്. ചിത്രീകരണ സെറ്റ് നിർമാണം പൂർത്തിയാക്കിയവരും വലിയ നഷ്ടമാണ് നേരിടുന്നത്. സർക്കാർ അനുകൂല നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം തിയേറ്ററുകൾ തുറക്കാനും നടപടികളുണ്ടാകണം -ആന്റോ ജോസഫ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോ. സെക്രട്ടറി. Content Highlights: Production of seven Malayalam movies moved out of Kerala after govt denies permission to shoot
from mathrubhumi.latestnews.rssfeed https://ift.tt/3B1IQsx
via
IFTTT
No comments:
Post a Comment