കിറ്റെക്‌സ് ഓഹരി വില 200 കടന്നു; ഓഹരിയുടമകൾക്ക് നേട്ടം 625 കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 14, 2021

കിറ്റെക്‌സ് ഓഹരി വില 200 കടന്നു; ഓഹരിയുടമകൾക്ക് നേട്ടം 625 കോടി രൂപ

കൊച്ചി: കേരളത്തിൽ ഇനി നിക്ഷേപത്തിനില്ലെന്നു പ്രഖ്യാപിച്ചതോടെ കുതിച്ചുയർന്ന കിറ്റെക്സ് ഗാർമെന്റ്സ് ഓഹരി വില പുതിയ ഉയരത്തിലെത്തി. ബുധനാഴ്ചയും 'അപ്പർ സർക്യൂട്ട്' (ഒരു ദിവസം അനുവദനീയമായ ഏറ്റവും ഉയർന്ന വില) രേഖപ്പെടുത്തിയ ഓഹരി 10 ശതമാനം വർധനയോടെ 204.05 രൂപയിലെത്തി. മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഒരാഴ്ച കൊണ്ട് 85 ശതമാനത്തിലേറെ നേട്ടമാണ് ഓഹരി വിലയിൽ ഉണ്ടായത്; 110.05 രൂപയിൽനിന്ന് 204.05 രൂപയിലേക്ക്. ഇതോടെ, കമ്പനിയുടെ വിപണിമൂല്യം 732 കോടി രൂപയിൽനിന്ന് 1,357 കോടി രൂപയായി. അഞ്ച് വ്യാപാര ദിനങ്ങൾ കൊണ്ട് 625 കോടി രൂപയുടെ നേട്ടം. കമ്പനിയുടെ 55.57 ശതമാനം ഓഹരികളും കൈയാളുന്ന മാനേജിങ് ഡയറക്ടർ സാബു ജേക്കബ് ഉൾപ്പെടെയുള്ള പ്രൊമോട്ടർ ഗ്രൂപ്പിനാണ് ഇതിൽ 347 കോടിയുടെയും നേട്ടം. സാബു ജേക്കബ്ബിന്റെ ഓഹരിയുടെ മൊത്തം മൂല്യം 754 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. ഓഹരി വില അന്യായമായി ഉയർന്നതോടെ ബി.എസ്.ഇ. കഴിഞ്ഞ ദിവസം കമ്പനിയോട് വിശദീകരണം തേടിയിരുന്നു. തെലങ്കാനയിൽ 1,000 കോടി രൂപ നിക്ഷേപിക്കുന്നതാവാം വില ഉയരാൻ കാരണമെന്നായിരുന്നു മറുപടി.


from mathrubhumi.latestnews.rssfeed https://ift.tt/3iaaF9q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages