മൂന്നിലൊന്ന് പ്ലീഡര്‍മാരെ നിലനിർത്തി സർക്കാർ; മന്ത്രി വീണയുടെ സഹോദരിയും ജി.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 29, 2021

മൂന്നിലൊന്ന് പ്ലീഡര്‍മാരെ നിലനിർത്തി സർക്കാർ; മന്ത്രി വീണയുടെ സഹോദരിയും ജി.പി

കൊച്ചി: മന്ത്രിമാരെ നിയമിച്ചപ്പോൾ നടത്തിയ പരീക്ഷണം ഹൈക്കോടതിയിൽ നടത്താതെ സർക്കാർ. നിലവിലുള്ള സർക്കാർ അഭിഭാഷകരിൽ മൂന്നിലൊന്നുപേരെ നിലനിർത്തിയാണ് രണ്ടാം പിണറായി സർക്കാർ ഹൈക്കോടതിയിലെ അഭിഭാഷകരെ നിയമിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സഹോദരി വിദ്യാ കുര്യാക്കോസും പട്ടികയിലുണ്ട്.പുതുതായി ജി.പി. മാരായി നിയമിക്കപ്പെട്ടവരിൽ ചിലർ ഹൈക്കോടതിയിൽത്തന്നെ പുതുമുഖങ്ങളാണ്. രണ്ടുതവണയിലേറെ സർക്കാർ അഭിഭാഷകരായവരെ മാറ്റി പുതിയ ആളുകൾക്ക് അവസരം നൽകുമെന്നു പറഞ്ഞിരുന്നെങ്കിലും ചിലരുടെ കാര്യത്തിൽ ഇളവ് നൽകിയിട്ടുണ്ട്. പാർട്ടിയിലെ സ്വാധീനം പ്രധാന മാനദണ്ഡമായി മാറിയെന്ന പരാതി ഉയർന്നിട്ടുണ്ട്.സി.പി.ഐ.യുടെ അക്കൗണ്ടിൽ 15 പേരാണ് ഇത്തവണ സർക്കാർ അഭിഭാഷകരായിരിക്കുന്നത്. കഴിഞ്ഞതവണ 17 പേരാണ് സി.പി.ഐ.ക്കുണ്ടായിരുന്നത്. കേരള കോൺഗ്രസ്- 5, എൻ.സി.പി.- 3 എന്നിങ്ങനെയാണ് ജി.പി.മാരുടെ വീതംവെപ്പ്. കേരള കോൺഗ്രസ് ബി വിഭാഗത്തിനായി സീനിയർ ഗവ. പ്ലീഡറുടെ ഒരു തസ്തിക ഒഴിച്ചിട്ടിട്ടുണ്ട്. 20 െസ്പഷ്യൽ ഗവ. പ്ലീഡർ, 53 സീനിയർ ഗവ. പ്ലീഡർമാർ, 52 ഗവ. പ്ലീഡർമാർ എന്നിവരെ നിയമിച്ചുകൊണ്ടാണ് ഉത്തരവായിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ഇവർ ചുമതലയേക്കും. മൂന്നുവർഷത്തേക്കാണ് നിയമനം. 20 സ്പെഷ്യൽ ഗവ. പ്ലീഡർമാരിൽ അഞ്ചുപേർ വനിതകളാണ്. രാജ്യസഭാംഗം ബിനോയ് വിശ്വത്തിന്റെ മകൾ സൂര്യ ബിനോയിയെ സീനിയർ ഗവ. പ്ലീഡറാക്കി.സ്പെഷ്യൽ ഗവ. പ്ലീഡർമാർഎം.ആർ. ശ്രീലത (ഫിനാൻസ്), സി.ഇ. ഉണ്ണികൃഷ്ണൻ (എ.ജി.യുടെ ഓഫീസ്), പി. സന്തോഷ് കുമാർ (വ്യവസായം), ലത ടി. തങ്കപ്പൻ (എസ്.സി./എസ്.ടി.), എ. രാജേഷ് (വിജിലൻസ്), എം.കെ. റോബിൻരാജ് (എസ്.സി./എസ്.ടി.), ടി.ബി. ഹൂദ് (എ.ജി.യുടെ ഓഫീസ്), എസ്.യു. നാസർ (ക്രിമിനൽ), മുഹമ്മദ് റാഫിക് (നികുതി), പി.പി. താജുദ്ദീൻ (സഹകരണം), കെ.എ. ദീപ (തദ്ദേശസ്ഥാപനം), കെ.ബി. രാമാനന്ദ് (എ.എ.ജി.), എസ്. അംബികാദേവി (സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം), നാഗരാജ് നാരായണൻ (വനം), എം.എൽ. സജീവൻ (റവന്യൂ), എസ്. രഞ്ജിത്ത് (എ.എ.ജി.), എൻ. സുധാദേവി (ഭൂമി ഏറ്റെടുക്കൽ), എം.എച്ച്. ഹനികുമാർ (റവന്യൂ), ടി.പി. സജൻ (വനം), സിറിയക് കുര്യൻ (ഇറിഗേഷൻ).


from mathrubhumi.latestnews.rssfeed https://ift.tt/3xdfAvG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages