ആശുപത്രിയിലേക്ക് കാറിൽ പോകവേ നെഞ്ചുവേദന; ആർക്കിടെക്ട്‌ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 29, 2021

ആശുപത്രിയിലേക്ക് കാറിൽ പോകവേ നെഞ്ചുവേദന; ആർക്കിടെക്ട്‌ മരിച്ചു

കൊല്ലം : ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യയെയുംകൂട്ടി ആശുപത്രിയിലേക്ക്‌ പോകുന്നതിനിടെ കാർ അപകടത്തിൽപ്പെട്ടു പരിക്കേറ്റ ആർക്കിടെക്ട്‌ മരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. കൊല്ലം മുണ്ടയ്ക്കൽ എ.ആർ.എ.നഗർ, ശിവമംഗലം വീട്ടിൽ ജി.പ്രശാന്ത് (44) ആണ് മരിച്ചത്. ഇദ്ദേഹം നിസാർ റഹിം ആൻഡ്‌ മാർക്ക് സ്കൂൾ ഓഫ് ആർക്കിടെക്ചർ (എൻ.ആർ.എം.എസ്.എ.) ഡീൻ ആണ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ബെൻസിഗർ ആശുപത്രിയിലേക്ക് ഭാര്യ ദിവ്യയുമൊത്ത് സ്വയം കാറോടിച്ചുവരികയായിരുന്നു. ആശുപത്രിക്കുസമീപം എത്തിയതോടെ നെഞ്ചുവേദന പെെട്ടന്ന്‌ കൂടുകയും കാറിെൻറ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. നിയന്ത്രണംവിട്ട കാർ കൊല്ലം ബീച്ച് റോഡിൽ കടയിലേക്ക് ഇടിച്ചുകയറി. ബീച്ച് റോഡിലെ പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്. നാട്ടുകാർ ഇരുവരെയും ബെൻസിഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയസ്തംഭനമുണ്ടായ പ്രശാന്തിനെ രക്ഷിക്കാനായില്ല.ഇടിയുടെ ആഘാതത്തിൽ കാറിെൻറ മുൻവശവും കടയോടുചേർന്നുള്ള മതിലും തകർന്നു. ഇൗസ്റ്റ് പോലീസ് അറിയിച്ചതനുസരിച്ച് കടപ്പാക്കടയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി, കാർ അപകടസ്ഥലത്തുനിന്നു മാറ്റി. കൊല്ലം ബാറിലെ അഭിഭാഷകയാണ് ദിവ്യ. അപകടത്തിൽ പരിക്കേറ്റ ഇവർ ബെൻസിഗർ ആശുപത്രിയിൽ ചികിത്സയിലാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3rIWPzb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages