മിക്‌സഡ് അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യയുടെ ദീപിക-പ്രവീണ്‍ സഖ്യം ക്വാര്‍ട്ടറില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 23, 2021

മിക്‌സഡ് അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യയുടെ ദീപിക-പ്രവീണ്‍ സഖ്യം ക്വാര്‍ട്ടറില്‍

ടോക്യോ: മിക്സഡ് റീകർവ് അമ്പെയ്ത്ത് മത്സരത്തിൽ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടറിൽ ചൈനീസ് തായ്പേയ് ടീമിനെയാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. 5-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ആദ്യം പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ചാണ് ദീപികയും പ്രവീണും ചൈനീസ് തായ്പേയ് താരങ്ങളായ ലിൻ ചിയ എന്നിനെയും ടാങ് ചിഹ് ചുനിനെയും കീഴടക്കിയത്. ഇന്നലെയാണ് അതാനു ദാസിന് പകരം പ്രവീൺ യാദവിനെ മിക്സഡ് ടീം മത്സരത്തിൽ ദീപികയ്ക്കൊപ്പം മത്സരിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. വ്യക്തിഗത മത്സരത്തിൽ അതാനു ദാസിനേക്കാൾ മികച്ച പ്രകടനം താരം പുറത്തെടുത്തതോടെയാണ് പ്രവീണിന് നറുക്കുവീണത്. ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മത്സരംഇന്ന് രാവിലെ 11 മണിക്ക് ആരംഭിക്കും. Content Highlights: Mixed recurve archery pair of India beats Chinese Taipei 5-3 and advances to Quarter Finals


from mathrubhumi.latestnews.rssfeed https://ift.tt/3zuAjwB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages