വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതെ ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 23, 2021

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതെ ഇന്ത്യ

ടോക്യോ: ഒളിമ്പിക്സിന്റെ രണ്ടാം ദിനം മെഡൽ പ്രതീക്ഷയുണ്ടായിരുന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയ്ക്ക് നിരാശ. ഈ ഇനത്തിൽ ഇന്ത്യയ്ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ മെഡൽ പ്രതീക്ഷയായ എളവേണിൽ വാളറിവാൻ, അപൂർവി ചന്ദേല എന്നിവർ ഫൈനലിന് യോഗ്യത നേടാൻ സാധിക്കാതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ 626.5 പോയന്റുമായി എളവേണിൽ വാളറിവാന് 16-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. തീർത്തും നിരാശപ്പെടുത്തിയ അപൂർവി ചന്ദേല 621.9 പോയന്റുമായി 36-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യോഗ്യതാ റൗണ്ടിലെ ഒളിമ്പിക് റെക്കോഡുമായി 632.9 പോയന്റുമായി നോർവെയുടെ ഡസ്റ്റാഡ് ജെനെറ്റ് ഹെഗാണ് ഒന്നാമതെത്തിയത്. Content Highlights: Tokyo 2020 India fail to qualify for women s 10m air rifle final


from mathrubhumi.latestnews.rssfeed https://ift.tt/3iKGiXk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages