ക്വട്ടേഷൻ ബന്ധം; താത്വിക അവലോകനവുമായി കമ്യൂണിസ്റ്റ് പാർട്ടികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 9, 2021

ക്വട്ടേഷൻ ബന്ധം; താത്വിക അവലോകനവുമായി കമ്യൂണിസ്റ്റ് പാർട്ടികൾ

തിരുവനന്തപുരം: സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങൾക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ താത്വിക അവലോകവുമായി കമ്യൂണിസ്റ്റ് പാർട്ടികൾ. സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും മുഖപത്രങ്ങളിലാണ് നേതാക്കൾ ലേഖനം എഴുതിയത്. പാർട്ടി അംഗങ്ങൾ വ്യക്തിജീവിതത്തിലും കമ്യൂണിസ്റ്റ് മൂല്യമുള്ളവർ . ക്രിമിനൽ പ്രവർത്തനം നടത്തുന്നവരെ സി.പി.എം. ഉപയോഗിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നുവെന്നത് കള്ളപ്രചാരണം. അംഗങ്ങളുടെ പൊതുപ്രവർത്തനത്തിലും വ്യക്തിജീവിതത്തിലും സംശുദ്ധി ഉറപ്പാക്കാനാണ് തെറ്റുതിരുത്തൽരേഖ പാർട്ടി തയ്യാറാക്കിയത്. പാർട്ടിയുടെ അടിസ്ഥാനധാരണകളെപ്പറ്റിയും ലക്ഷ്യങ്ങളെപ്പറ്റിയും മനസ്സിലാക്കാൻ പുതുതായി പാർട്ടിയിലേക്ക് വരുന്നവർക്ക് കഴിയുന്നില്ല. അല്ലെങ്കിൽ ശ്രമിക്കുന്നില്ല. ബൂർഷ്വാ പാർട്ടികൾ പണമൊഴുക്കിയാണ് എല്ലാം ചെയ്യുന്നത്. ഇതെല്ലാം പാർട്ടിപ്രവർത്തകരിൽ തെറ്റായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിനെപ്പറ്റി ജാഗ്രത വർധിപ്പിക്കുകയെന്നത് പാർട്ടിയുടെ കടമയാണ്. സാമൂഹികമാധ്യമങ്ങളിൽ സി.പി.എമ്മിന്റെ പ്രചാരകരായി ചമയുന്ന ചില ചെറുപ്പക്കാർ സ്വർണ്ണക്കടത്ത് ബന്ധമുള്ള സംഘങ്ങളുടെ ഭാഗമായി പ്രവർത്തിച്ചതിന്റെ പേരിൽ സി.പി.എമ്മിനെതിരേ വിഷലിപ്ത പ്രചാരണമാണ് നടത്തുന്നത്. (സി.പി.എം. സെക്രട്ടറി എ. വിജയരാഘവന്റെ ലേഖനത്തിൽ പറയുന്നത്). ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാൽ കമ്യൂണിസ്റ്റാകില്ല ക്രിമിനൽ പ്രവർത്തനവും കൊലപാതകവും ക്വട്ടേഷനും നടത്തിയല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വേരുപിടിച്ചുവളർന്നത്. ഇതൊരു ഫംഗസായിക്കണ്ട് ചികിത്സയാണ് വേണ്ടത്. കേസിൽ പ്രതികളാക്കപ്പെടുമ്പോൾ മാത്രമല്ല ജാഗ്രത കാണിക്കേണ്ടത്. നിതാന്തമായ ശ്രദ്ധയും കരുതലും സ്വയംവിമർശനവും ഒാരോ പാർട്ടിഘടകങ്ങൾക്കും എപ്പോഴും ആവശ്യമാണ്. ചെഗുവേരയുടെ ചിത്രം കൈയിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടിപിടിച്ച് സെൽഫിയെടുത്തും രാഷ്ട്രീയഎതിരാളികളെ വെട്ടിനുറുക്കിയുമല്ല കമ്യൂണിസ്റ്റ് ആകേണ്ടതെന്ന മിനിമം ബോധം ഇവരിലെത്തിക്കാൻ നിർഭാഗ്യവശാൽ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. സേലം രക്തസാക്ഷികൾക്കുശേഷം തില്ലങ്കേരിയുടെ ചരിത്രപൈതൃകം പ്രശസ്തമാക്കിയ ഉത്തമ കമ്യൂണിസ്റ്റായി ക്രിമിനൽ കേസിലെ പ്രതികളെ അടയാളപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യത ഇടതുപക്ഷം വളരെ ജാഗ്രതയോടെ കാണേണ്ടതാണ്. രാമനാട്ടുകര ക്വട്ടേഷൻകേസിൽ പ്രതികളായ യുവാക്കളിൽ ചിലർ നിയോലിബറൽ കാലത്തെ ഇടത് സംഘടനാപ്രവർത്തകരാണ്. സാമൂഹികമാധ്യമങ്ങളിലൂടെ വീരപരിവേഷം ഉണ്ടാക്കി 'ആണത്ത ഭാഷണങ്ങൾക്ക്' സ്വന്തംപാർട്ടിയെ അതിസമർഥമായി ഉപയോഗിക്കുകയായിരുന്നു അവർ. ഇത് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഭാവിക്ക് അപകടമുണ്ടാക്കുന്ന ലക്ഷണമാണെന്ന് സ്വയം വിമർശനപരമായി ഉൾക്കൊള്ളണം. (സി.പി.ഐ. കണ്ണൂർ ജില്ലാസെക്രട്ടറി പി. സന്തോഷ് കുമാറിന്റെ ലേഖനത്തിൽ പറയുന്നത്).


from mathrubhumi.latestnews.rssfeed https://ift.tt/3e4dcRd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages