ഇമ്രാന്റെ ചികിത്സ: വിദഗ്ധ പാനൽ ഇന്ന് തയ്യാറാക്കണം -ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 6, 2021

ഇമ്രാന്റെ ചികിത്സ: വിദഗ്ധ പാനൽ ഇന്ന് തയ്യാറാക്കണം -ഹൈക്കോടതി

കൊച്ചി/ മലപ്പുറം: ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫിമൂലം കോഴിക്കോട് മെഡിക്കൽകോളേജിൽ വെന്റിലേറ്ററിൽ കഴിയുന്ന ആറുമാസം പ്രായമായ ഇമ്രാനെ പരിശോധിച്ച് റിപ്പോർട്ടുനൽകാൻ വിദഗ്‌ധ ഡോക്ടർമാരുൾപ്പെട്ട അഞ്ചംഗ പാനൽ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശിച്ചു. മെഡിക്കൽകോളേജ് സൂപ്രണ്ട് ഉൾപ്പെടുന്ന പാനൽ ബുധനാഴ്ച പത്തുമണിയോടെ നൽകണമെന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ നിർദേശിച്ചു. കുഞ്ഞിന്റെ പിതാവ് പെരിന്തൽമണ്ണയ്ക്കടുത്ത് വലമ്പൂർ സ്വദേശിയായ കുളങ്ങരപറമ്പിൽ ആരിഫ് സമർപ്പിച്ച ഹർജിയിലാണ് നടപടി. അമേരിക്കയിൽനിന്ന് 18 കോടി രൂപ നൽകി എത്തിക്കുന്ന മരുന്ന് നൽകണമെങ്കിൽ കുറഞ്ഞത് 16 മണിക്കൂറെങ്കിലും കുട്ടി വെന്റിലേറ്ററിന് പുറത്തുകഴിയണം. എന്നാൽ, ഇമ്രാനെ അത്രയും സമയം വെന്റിലേറ്ററിൽനിന്ന് മാറ്റാൻ കഴിയില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. എന്നാൽ, ഇത്തരത്തിലൊരു വ്യവസ്ഥയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. അതിനാലാണ് വിദഗ്ധ പാനൽ വേണമെന്ന് ഹൈക്കോടതി നിർദേശിച്ചത്. കഴിഞ്ഞദിവസം കണ്ണൂർ മാട്ടൂലിലെ മുഹമ്മദ്‌ എന്ന കുരുന്നിന്‌ ഒരാഴ്ചകൊണ്ട്‌ 18 കോടിരൂപ സമാഹരിച്ചതിന്‌ പിന്നാലെ ഇമ്രാന്റെ കുടുംബവും മലയാളിയുടെ മുന്നിലേക്ക് സഹായഹസ്തം നീട്ടുകയാണ്. ആരിഫിന്റെ ഒരുകുഞ്ഞ് ഇതേ രോഗംബാധിച്ചു നേരത്തേ മരിച്ചു. ഇമ്രാനെയെങ്കിലും ഈ മാരകരോഗത്തിൽനിന്ന് രക്ഷിക്കാനാണ് ഡ്രൈവറായ ആരിഫ് നെട്ടോട്ടമോടുന്നത്. കുഞ്ഞിന്റെ ചികിത്സാഫണ്ടിനായി മങ്കടയിലെ ഫെഡറൽബാങ്ക് ശാഖയിൽ ആരിഫിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 16320100118821. ഐ.എഫ്.എസ്.സി. കോഡ്: FDRL0001632. ഗൂഗിൾ പേ: 8075393563.


from mathrubhumi.latestnews.rssfeed https://ift.tt/3dL4reT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages