തീവണ്ടിയിൽ രാത്രി സ്ത്രീക്കുനേരെ പീഡനശ്രമം;ചങ്ങല വലിച്ചപ്പോൾ പ്രതി ചാടിരക്ഷപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 14, 2021

തീവണ്ടിയിൽ രാത്രി സ്ത്രീക്കുനേരെ പീഡനശ്രമം;ചങ്ങല വലിച്ചപ്പോൾ പ്രതി ചാടിരക്ഷപ്പെട്ടു

കോഴിക്കോട്: തീവണ്ടിയിൽ യുവതിക്കുനേരെ ലൈംഗികാതിക്രമത്തിന് ശ്രമം. എറണാകുളം-കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിൽ ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. യുവതി അപായച്ചങ്ങല വലിച്ചതിനെത്തുടർന്ന് പ്രതി തീവണ്ടിയിൽ നിന്ന് ചാടിരക്ഷപ്പെട്ടു. നാൽപ്പതിമ്മൂന്നുവയസ്സുള്ള ചാത്തമംഗലം സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. എറണാകുളത്ത് ഹോം നഴ്സായി ജോലിചെയ്യുന്ന ഇവർ കോഴിക്കോട്ടെ വീട്ടിലേക്ക് വരുകയായിരുന്നു. തീവണ്ടിയിലെ അവസാന കമ്പാർട്ട്മെന്റിൽ യാത്രചെയ്യവേ ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് അപമാനിക്കാൻ ശ്രമിച്ചത്. മറ്റൊരു കുടുംബവും ഇതേ കമ്പാർട്ട്മെന്റിലുണ്ടായിരുന്നു. യുവതി ബഹളംവെച്ചതിനെത്തുടർന്ന് കുടുംബം ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ചാടിരക്ഷപ്പെടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി തൃശ്ശൂരിൽനിന്ന് കയറിയതുമുതൽ ശല്യപ്പെടുത്താൻ തുടങ്ങിയെന്ന് സ്ത്രീയുടെ പരാതിയിൽ പറയുന്നു. തിരൂർ വിട്ടശേഷം അക്രമം ഭയന്ന് സ്ത്രീ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. പ്രതിയെ തിരിച്ചറിയാനായിട്ടില്ല. കോഴിക്കോട് റെയിൽവേ പോലീസ് അന്വേഷണമാരംഭിച്ചു. Content Highlight: Drunk man held for molesting woman on train


from mathrubhumi.latestnews.rssfeed https://ift.tt/3ejUeX6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages