കേന്ദ്രവിരുദ്ധ നിലപാട്: നടൻ സൂര്യയ്ക്കെതിരേ യുവമോർച്ച പ്രമേയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 4, 2021

കേന്ദ്രവിരുദ്ധ നിലപാട്: നടൻ സൂര്യയ്ക്കെതിരേ യുവമോർച്ച പ്രമേയം

ചെന്നൈ: കേന്ദ്രസർക്കാർ നയങ്ങൾക്ക് വിരുദ്ധമായ നിലപാടുകളുടെ പേരിൽ നടൻ സൂര്യയ്ക്കെതിരേ തമിഴ്‌നാട് ബി.ജെ.പി. യുവമോർച്ച പ്രമേയം പാസാക്കി. ഞായറാഴ്ച നടന്ന സംസ്ഥാന നിർവാഹകസമിതി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. നീറ്റ് പ്രവേശനപരീക്ഷയ്ക്കും സിനിമാറ്റോഗ്രാഫ് ഭേദഗതി ബില്ലിനും എതിരേ കഴിഞ്ഞയിടെ സൂര്യ രംഗത്തുവന്നിരുന്നു. നീറ്റ് പരീക്ഷയ്ക്കെതിരേ മുമ്പും പരസ്യനിലപാട് സ്വീകരിച്ചിട്ടുള്ളയാളാണ് സൂര്യ. നീറ്റ് ആഘാതം പഠിക്കാൻ തമിഴ്‌നാട് സർക്കാർ നിയോഗിച്ച ഉന്നതല സമിതിയെ എല്ലാവരും തങ്ങളുടെ അഭിപ്രായമറിയിക്കണമെന്നാണ് കഴിഞ്ഞയിടെ നടൻ അഭ്യർഥിച്ചത്. മുമ്പ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേയും പ്രതികരിച്ചിരുന്നു. ഇതുചൂണ്ടിക്കാട്ടി, കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ജനക്ഷേമ പദ്ധതികളെ സ്ഥാപിത താത്പര്യത്തോടെ സൂര്യ എതിർക്കുകയാണെന്ന് യുവമോർച്ച ആരോപിച്ചു.നീറ്റ് പരീക്ഷയെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുന്ന വിധത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് നടൻ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രവൃത്തികൾ നിർത്തിയില്ലെങ്കിൽ സൂര്യയ്ക്കെതിരേ നടപടിയെടുക്കുമെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വിനോജ് പി. സെൽവം മുന്നറിയിപ്പ് നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/3htHkqc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages