ഇന്ത്യയിലേക്ക് വരാൻ മൃഗങ്ങൾക്കും വേണം കോവിഡ് സർട്ടിഫിക്കറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 4, 2021

ഇന്ത്യയിലേക്ക് വരാൻ മൃഗങ്ങൾക്കും വേണം കോവിഡ് സർട്ടിഫിക്കറ്റ്

ചെന്നൈ: വിമാനങ്ങളിൽ ഇന്ത്യയിലെത്തിക്കുന്ന മൃഗങ്ങൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. പൂച്ചകൾ, സിംഹങ്ങൾ, പുള്ളിപ്പുലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ വിദേശത്തുനിന്ന് എത്തിക്കുകയാണെങ്കിൽ കോവിഡ് പരിശോധന നടത്തണമെന്നാണ് കേന്ദ്ര ധനമന്ത്രാലയം കസ്റ്റംസ് അധികൃതർക്ക് നിർദേശം നൽകിയിരിക്കുന്നത്. ജൂൺ 30-നാണ് നിർദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം ഇന്ത്യയിൽ നിലനിൽക്കുന്നിടത്തോളംകാലം നിയമം പാലിക്കണമെന്നും ഇതിൽ പറയുന്നു.കഴിഞ്ഞമാസം ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ കോവിഡ് ബാധിച്ച് രണ്ട് സിംഹങ്ങൾ ചത്തിരുന്നു. ഒമ്പത് സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. പല രാജ്യങ്ങളിൽനിന്നും കടത്തിക്കൊണ്ടുവരുന്ന വിവിധ മൃഗങ്ങളെ ചെന്നൈ വിമാനത്താവളത്തിൽ പലപ്പോഴായി പിടികൂടിയിട്ടുണ്ട്. കടുവകൾ, സിംഹങ്ങൾ, പുള്ളിപ്പുലികൾ തുടങ്ങിയ മൃഗങ്ങൾക്ക് എളുപ്പത്തിൽ കോവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്. വിദേശത്തുനിന്ന് വളർത്തുമൃഗങ്ങളെ നാട്ടിലെത്തിക്കുന്ന പ്രവാസികൾക്കും കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിയമം ബാധകമാണെന്ന് ചെന്നൈ കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. കൃത്യമായ രേഖകളില്ലാതെ വന്യമൃഗങ്ങളെ ഇറക്കുമതി ചെയ്താൽ അവയെ അതേ രാജ്യങ്ങളിലേക്കുതന്നെ തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3ADPGEy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages