കേരള കോൺഗ്രസ് സംഘടനയിൽ അടിമുടി മാറ്റം വരുത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 6, 2021

കേരള കോൺഗ്രസ് സംഘടനയിൽ അടിമുടി മാറ്റം വരുത്തുന്നു

കോട്ടയം: കേരള കോൺഗ്രസ്‌ എമ്മിൽ താഴെത്തട്ടുമുതൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ പാർട്ടി സ്റ്റിയറിങ്‌ കമ്മിറ്റി തീരുമാനിച്ചതായി ചെയർമാൻ ജോസ്‌ കെ.മാണി അറിയിച്ചു. പാർട്ടി മെമ്പർഷിപ്പ് സംവിധാനത്തിൽ സമഗ്രമായ മാറ്റം വരുത്തും. സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള പാർട്ടി അംഗത്വത്തിനൊപ്പം കേരള കോൺഗ്രസിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നവർക്കായി ’കെ.സി.എം. കമ്മിറ്റി മെമ്പേഴ്‌സ്‌’ എന്ന നിലയിൽ പുതിയ മെമ്പർഷിപ്പ് സംവിധാനം ആരംഭിക്കും. ഓൺലൈനായും ഈ മെമ്പർഷിപ്പ് സൗകര്യം ലഭ്യമാകും. കേരള കോൺഗ്രസ് അനുഭാവികളായ പ്രവാസികൾക്കും സംഘടനാ സംവിധാനത്തിന്റെ ഭാഗമാകാൻ കഴിയും.സംഘടനാ തിരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിക്കുന്നതിന്‌ സംസ്ഥാന കമ്മിറ്റി യോഗം ഉടൻ ചേരും. വിവിധ പോഷകസംഘടനകൾ അടിയന്തരമായി പുനഃസംഘടിപ്പിക്കുന്നതിനായി സംസ്ഥാന ഭാരവാഹികൾക്ക് ചുമതല നിശ്ചയിച്ചു. സംസ്ഥാനതലത്തിൽ ഒരു അച്ചടക്കസമിതിക്ക് രൂപം നൽകും. ഇതിന്റെ വിശദാംശങ്ങൾ സംസ്ഥാന കമ്മിറ്റി യോഗം ചർച്ച ചെയ്യും.ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഉജ്ജ്വലമായ വിജയത്തിന് നിർണായകമായ സംഭാവനയാണ് കേരള കോൺഗ്രസ് (എം) നൽകിയതെന്ന് സ്റ്റിയറിങ്‌ കമ്മിറ്റി വിലയിരുത്തി. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, എം.എൽ.എ.മാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർക്ക് സ്റ്റിയറിങ്‌ കമ്മിറ്റി യോഗത്തിൽ സ്വീകരണം നൽകി.തോമസ് ചാഴികാടൻ എം.പി., സ്റ്റീഫൻ ജോർജ്, പി.എം.മാത്യു, പ്രൊഫ. വി.ജെ.ജോസഫ്, എലിസബത്ത് മാമ്മൻ മത്തായി, ജേക്കബ് തോമസ് അരികുപുറം, ജോസ് ടോം, സണ്ണി തെക്കേടം, സക്കറിയാസ് കുതിരവേലി തുടങ്ങിയവർ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/36hf1pN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages