കൊച്ചി: ‘ഒരു രാഷ്ട്രീയപ്പാർട്ടി’യുടെ മറവിൽ യുവാക്കളെ സ്വർണക്കടത്ത് സംഘങ്ങൾ കള്ളക്കടത്തിലേക്ക് ആകർഷിക്കുന്നുവെന്ന് കരിപ്പൂർ കേസിൽ കസ്റ്റംസ് റിപ്പോർട്ട്. സംഘത്തലവന്മാർ ഇതിനായി സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. രാഷ്ട്രീയപ്പാർട്ടിയുടെ പേര് എടുത്തുപറയാതെയാണ് സാമ്പത്തികകുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന കോടതിയിൽ റിപ്പോർട്ട് നൽകിയത്. അർജുൻ ആയങ്കിയുടെ കസ്റ്റഡി നീട്ടിച്ചോദിച്ചുകൊണ്ടുള്ള അപേക്ഷയിലാണ് പരോക്ഷ പരാമർശങ്ങൾ. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരങ്ങളിൽ കണ്ണൂർ കേന്ദ്രീകരിച്ചുനടക്കുന്ന സ്വർണക്കടത്ത് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടിസുനിയുടെയും മുഹമ്മദ് ഷാഫിയുടെയും തണലിലാണെന്ന് വ്യക്തമായി. ഷാഫിയുടെ സഹായത്തോടെയാണ് അർജുൻ ഒളിവിൽക്കഴിഞ്ഞതെന്നും കസ്റ്റംസ് കരുതുന്നു. കസ്റ്റംസിന് തിരിച്ചടി: അർജുന്റെ കസ്റ്റഡി നീട്ടിയില്ല അർജുൻ ആയങ്കിയുടെ കസ്റ്റഡി നീട്ടിനൽകണമെന്ന കസ്റ്റംസിന്റെ ആവശ്യം എറണാകുളം എ.സി.ജെ.എം. കോടതി തള്ളി. ഇതോടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫിയെയും അർജുനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാമെന്ന കസ്റ്റംസിന്റെ പദ്ധതി പാളി. അർജുനെ കാക്കനാട് ജില്ലാജയിലിലേക്ക് മാറ്റി. കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയിൽവെച്ച് ഉദ്യോഗസ്ഥർ മർദിച്ചതായി അർജുൻ കോടതിയോട് പരാതിപറഞ്ഞത് കോടതി രേഖപ്പെടുത്തി.അമ്മ സഹായം നൽകിയില്ലെന്ന് അർജുൻ ആയങ്കിയുടെ ഭാര്യതന്റെ അമ്മ യാതൊരുവിധ സാമ്പത്തികസഹായവും തനിക്കും ഭർത്താവിനും നൽകിയിട്ടില്ലെന്ന് അർജുന്റെ ഭാര്യ അമല. ഭാര്യയുടെ വീട്ടിൽനിന്ന് കിട്ടിയ സ്വത്താണെന്നും ഭാര്യാമാതാവ് സഹായിച്ചിരുന്നുവെന്നുമാണ് അർജുൻ മൊഴി നൽകിയിരുന്നത്. ഒന്നാം പ്രതി ഷെഫീഖിന്റെ മൊഴിയും അർജുന് തിരിച്ചടിയായിട്ടുണ്ട്. സ്വർണക്കടത്തിൽ നേരിട്ട് പങ്കില്ലെന്ന തരത്തിലായിരുന്നു അർജുൻറെ മൊഴി. കള്ളക്കടത്തിൽ പ്രധാന കണ്ണിയാണ് അർജുനെന്നാണ് ഷെഫീഖ് പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3jMtcuP
via
IFTTT
No comments:
Post a Comment