ദ വയറിന്റെ ഓഫീസിൽ ഡൽഹി പോലീസ് പരിശോധന നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 23, 2021

ദ വയറിന്റെ ഓഫീസിൽ ഡൽഹി പോലീസ് പരിശോധന നടത്തി

ന്യൂഡൽഹി: പെഗാസസ് ഫോൺചോർത്തൽ വെളിപ്പെടുത്തൽ നടത്തുന്ന ആഗോളമാധ്യമ കൂട്ടായ്മയുടെ ഇന്ത്യൻ പങ്കാളിയായ ദ വയറിന്റെ ഡൽഹിയിലെ ഓഫീസിൽ ഡൽഹി പോലീസ് പരിശോധന നടത്തി. വെബ്മാധ്യമത്തിന്റെ സ്ഥാപകപത്രാധിപരായ സിദ്ധാർഥ് വരദരാജനാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്. എന്നാൽ, ഒാഗസ്ററ് 15-നു മുമ്പുള്ള പതിവുപരിശോധനയെന്നാണ് ഡൽഹി പോലീസ് പ്രതികരിച്ചത്. പത്രപ്രവർത്തകരായ വിനോദ് ദുവ, അർഫഖാനൂം ഷെർവാണി, നടി സ്വരഭാസ്കർ എന്നിവരെക്കുറിച്ച് പോലീസ് ചോദിച്ചതായി സിദ്ധാർഥ് പറഞ്ഞു. ആരാണിവരൊക്കെയെന്നായിരുന്നു ചോദ്യം. എന്തിനാണ് ഈ ചോദ്യങ്ങളെന്ന് ആരാഞ്ഞപ്പാൾ പതിവുപരിശോധനയെന്നായിരുന്നു പോലീസിന്റെ മറുപടിയെന്നും സിദ്ധാർഥ് ട്വിറ്ററിൽ പ്രതികരിച്ചു. പോലീസ് ദ വയറിന്റെ ഒാഫീസിൽ എത്തിയ ദൃശ്യവും സിദ്ധാർഥ് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നടത്തുന്ന പതിവുപരിശോധനയാണ് ദ വയറിന്റെ ഒാഫീസിൽ നടത്തിയതെന്ന് പിന്നീട് ഡി.സി.പി.യുടെ ഒാഫീസ് ട്വീറ്റ് ചെയ്തു. ദ വയറിന്റെ ഒാഫീസ് പ്രവർത്തിക്കുന്നതായി ബോർഡുകളൊന്നും കെട്ടിടത്തിനുമുന്നിൽ പതിച്ചിരുന്നില്ല. അതുകൊണ്ടാണ് പരിശോധന നടത്തിയതെന്ന് ഡി.സി.പി.യുടെ ഒാഫീസ് ട്വിറ്ററിൽ പ്രതികരിച്ചു. ഓഫീസ്മുറി വാടകയ്ക്ക് എന്നെഴുതിയ ബോർഡാണ് കെട്ടിടത്തിനുമുന്നിൽ തൂക്കിയിരിക്കുന്നത്. അതിന്റെ ദൃശ്യവും പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. Not just another day at the office for @thewire_in after #PegasusProject Policeman arrived today with inane inquiries. Whos Vinod Dua? Whos Swara Bhaskar? Can I see your rent agreement? Can I speak to Arfa? Asked why hed come: "Routine check for Aug 15" Strange. pic.twitter.com/jk0a2dDIuS — Siddharth (@svaradarajan) July 23, 2021


from mathrubhumi.latestnews.rssfeed https://ift.tt/3eQj0y8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages