രണ്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 23, 2021

രണ്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ

ടോക്യോ: ഷൂട്ടിങ് റേഞ്ചിൽ സുവർണ നേട്ടത്തിന് കാതോർത്തും ഹോക്കിയിൽ ജയത്തുടക്കം പ്രതീക്ഷിച്ചും ശനിയാഴ്ച ഇന്ത്യ ഇറങ്ങുന്നു. അമ്പെയ്ത്ത്, ബാഡ്മിന്റൺ, ബോക്സിങ്, ടേബിൾ ടെന്നീസ്, ഭാരോദ്വഹനം, റോവിങ് എന്നീയിനങ്ങളിലും ശനിയാഴ്ച ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്. ഷൂട്ടിങ് വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ, പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗങ്ങളിൽ ശനിയാഴ്ച മെഡൽ തീർപ്പുമാകും. എയർ പിസ്റ്റൾ വിഭാഗത്തിൽ സൗരഭ് ചൗധരി, അഭിഷേക് വർമ എന്നിവർ മത്സരിക്കും. സൗരഭ് ചൗധരിയിൽനിന്ന് ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നു. വനിതകളുടെ എയർ റൈഫിളിൽ മെഡൽ പ്രതീക്ഷയായ എളവേണിൽ വാളറിവാൻ, അപൂർവി ചന്ദേല എന്നിവരുണ്ട്. പുലർച്ചെ അഞ്ച് മണിക്കാണ് യോഗ്യതാ റൗണ്ട്. വനിതാ ഫൈനൽ രാവിലെ 7.15-നും പുരുഷ ഫൈനൽ ഉച്ചയ്ക്ക് 12-നും നടക്കും. ഹോക്കി ഇരുവിഭാഗങ്ങളിലും ഇന്ത്യയ്ക്ക് മത്സരമുണ്ട്. മൻപ്രീത് സിങ് നയിക്കുന്ന ഇന്ത്യൻ പുരുഷ ടീം ആദ്യകളിയിൽ ന്യൂസീലൻഡിനെ നേരിടും. ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യ സമീപകാലത്ത് മികച്ച ഫോമിലാണ്. ന്യൂസീലൻഡിനെതിരേയും മികച്ച പ്രകടനം പുറത്തെടുത്തു. റാണി രാംപാൽ നയിക്കുന്ന വനിത ടീം ആദ്യമത്സരത്തിൽ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരായ ഹോളണ്ടിനെ നേരിടും. ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്വിക് സായ് രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ആദ്യറൗണ്ടിൽ ചൈനീസ് തായ്പേയിയുടെ യാങ് ലീ-ചി ലിൻ വാങ് സഖ്യത്തെ നേരിടും. പുരുഷ സിംഗിൾസിൽ ബി. സായ്പ്രണീത് ഇസ്രയേലിന്റെ മിഷ സിലൽ ബെർമാനെ നേരിടും. ബോക്സിങ് ബോക്സിങ് പുരുഷൻമാരുടെ 69 കിലോഗ്രാം വിഭാഗത്തിൽ വികാസ് കൃഷ്ണൻ ഇറങ്ങും. ജപ്പാന്റെ മെൻസ സ്യൂയോറെറ്റാണ് എതിരാളി. മെഡൽ പ്രതീക്ഷയായ അമിത് പംഗൽ അടക്കം നാലുപേർക്ക് ആദ്യറൗണ്ടിൽ ബൈ ലഭിച്ചു. ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസിൽ മനിക ബത്ര- അചന്ത ശരത് കമാൽ സഖ്യം ചൈനീസ് തായ്പേയിയുടെ ജു യുൻ ലിൻ-ചിങ് ചെങ് സഖ്യത്തെ നേരിടും. വനിത സിംഗിൾസിൽ മനികയ്ക്ക് എതിരാളി ബ്രിട്ടന്റെ ഹോ ടിൻ ടിനാണ്. മറ്റൊരു മത്സരത്തിൽ സുതീർഥ മുഖർജി സ്വീഡന്റെ ലിൻഡ ബെർഗ്സ്ട്രോമിനെ നേരിടും. ടെന്നീസ് പുരുഷ സിംഗിൾസിൽ സുമിത് നാഗൽ ഉസ്ബെകിസ്താന്റെ ഡെന്നീസ് ഇസ്തോമിനെ നേരിടും. ഭാരോദ്വഹനം ഇന്ത്യൻ മെഡൽ പ്രതീക്ഷയായ മീരഭായ് ചാനു വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കും. ഈയിനത്തിൽ ചാനു ലോക റെക്കോഡ് നേടിയിരുന്നു. Content Highlights: Tokyo 2020 July 24 Indian events


from mathrubhumi.latestnews.rssfeed https://ift.tt/3iNptvc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages