ദുബായ്:യു.എ.ഇ.യിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും യു.എ.ഇ. 10 വർഷം കാലാവധിയുള്ള ഗോൾഡൻ വിസ നൽകും. ഉന്നത മാർക്കുനേടുന്ന വിദ്യാർഥികൾക്കാണ് ഗോൾഡൻ വിസ നൽകുക. സർക്കാർ സ്കൂളുകളിലെയും സ്വകാര്യ സ്കൂളുകളിലെയും വിദ്യാർഥികളെ ഒരുപോലെ ഇതിലേക്ക് പരിഗണിക്കും. ഹൈസ്കൂൾ ക്ലാസുകളിൽ വാർഷികപരീക്ഷയിൽ 95 ശതമാനമോ അതിൽ കൂടുതലോ മാർക്ക് വാങ്ങുന്ന വിദ്യാർഥികൾക്കാണ് ഗോൾഡൻ വിസ നൽകുക. ഉന്നതപഠനിലവാരം പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാർഥികൾക്കുകൂടി ഗോൾഡൻ വിസ നൽകാൻ യു.എ.ഇ. തീരുമാനിച്ചത്. യു.എ.ഇ.യിലെ യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉയർന്ന നിലവാരം പുലർത്തുന്നവർക്ക് നേരത്തേതന്നെ ഗോൾഡൻ വിസ നൽകുന്നുണ്ട്. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്കും വിദഗ്ധർക്കും സംരംഭകർക്കും പത്തുവർഷം കാലാവധിയുള്ള ഗോൾഡൻ വിസ നേരത്തേതന്നെ നൽകുന്നുണ്ട്. ഇതിലേക്കാണ് ഇപ്പോൾ ഹൈസ്കൂൾ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3jLh4dD
via
IFTTT
No comments:
Post a Comment