പെറു കടന്ന് ബ്രസീല്‍, കൊളംബിയ കടമ്പ കടന്നാല്‍ അര്‍ജന്റീനയും: സ്വപ്ന ഫൈനലിന് കളമൊരുങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 5, 2021

പെറു കടന്ന് ബ്രസീല്‍, കൊളംബിയ കടമ്പ കടന്നാല്‍ അര്‍ജന്റീനയും: സ്വപ്ന ഫൈനലിന് കളമൊരുങ്ങുന്നു

ഫുട്ബോൾ പ്രേമികൾക്ക് പ്രത്യേകിച്ച് ഇന്ത്യയിലുള്ളവർക്ക് കഴിഞ്ഞ ഒരു മാസമായി ഉറക്കമില്ലാത്ത രാവുകളാണ്. ഒരു വശത്ത് യൂറോ കപ്പ് മത്സരങ്ങൾ അവസാനിക്കുമ്പോൾ മറുവശത്ത് കോപ്പ അമേരിക്ക മത്സരങ്ങൾക്ക് കിക്കോഫ് ആകുകയും ചെയ്യും. രണ്ടു ടൂർണമെന്റും അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിത്തുടങ്ങുകയാണ്. സെമി ഫൈനൽ പോരാട്ടങ്ങൾ ബുധൻ, വ്യാഴം ദിവസങ്ങളിലായി പൂർത്തിയാകുന്നതോടെ ഫൈനലിസ്റ്റുകളെ അറിയാം. ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്നത് കോപ്പ അമേരിക്ക ഫൈനലിലേക്കാണ്. അവിടെ ബ്രസീൽ - അർജന്റീന സ്വപ്ന ഫൈനലിന് കളമൊരുങ്ങുകയാണ്. ചൊവ്വാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ബ്രസീൽ തുടർച്ചയായ രണ്ടാം വട്ടവും ഫൈനൽ ബർത്ത് ഉറപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച പുലർച്ചെ നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ അർജന്റീന കൊളംബിയയുമായി ഏറ്റുമുട്ടുന്നതോടെ ഫൈനൽ ചിത്രം തെളിയും. മറ്റൊരു ബ്രസീൽ - അർജന്റീന സ്വപ്ന ഫൈനലിനായി ആരാധകർ കാത്തിരിക്കുകയാണ്. ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എന്ന പേരിൽ 1916-ൽ ആരംഭിച്ച ടൂർണമെന്റ് 1975 മുതലാണ് കോപ്പ അമേരിക്ക എന്ന പേരിലേക്ക് മാറുന്നത്. 1916 മുതലുള്ള ചരിത്രമെടുത്താൽ ഇതുവരെ 10 തവണ മാത്രമാണ് ബ്രസീലും അർജന്റീനയും ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടിയിട്ടുള്ളത്. 1975-ന് ശേഷം വെറും മൂന്ന് തവണ മാത്രവും. അവസാനമായി ഏറ്റുമുട്ടിയത് 2007-ൽ ആയിരുന്നു. അന്ന് റോബർട്ടോ അയാളയും റിക്വെൽമിയും ലയണൽ മെസ്സിയുമെല്ലാം അടങ്ങിയ അർജന്റീന സംഘത്തെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്രസീൽ കിരീടവുമായി മടങ്ങിയത്. അതിന്റെ തൊട്ടുമുമ്പ് നടന്ന് ടൂർണമെന്റ് ഫൈനലിലും (2004) ബ്രസീലും അർജന്റീനയും തമ്മിലായിരുന്ന കലാശപ്പോരാട്ടം. അന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ മഞ്ഞപ്പട ജയിച്ചുകയറി. എന്നാൽ ടൂർണമെന്റിൽ നേർക്കുനേർ വന്ന ഫൈനലുകളിൽ ആധിപത്യം അർജന്റീനയ്ക്കാണ്. ഇരുവരും ഏറ്റുമുട്ടിയ 1921, 1925, 1937, 1945, 1957, 1959, 1991 ഫൈനലുകളിൽ അർജന്റീനയ്ക്കായിരുന്നു വിജയം. ഫുട്ബോളിലെ പകരം വെയ്ക്കാനില്ലാത്ത ഇരു ടീമുകളുടെയും ആരാധകർ കാത്തിരിക്കുകയാണ് 14 വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു ബ്രസീൽ - അർജന്റീന ഫൈനൽ സംഭവിക്കുമോ എന്നറിയാൻ. Content Highlights: It may be Brazil vs Argentina Final in Copa America 2021


from mathrubhumi.latestnews.rssfeed https://ift.tt/3yEYEQb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages