കൊടകരയിൽ കവർന്ന മൂന്നരക്കോടി ബി.ജെ.പി.യുടേതെന്ന് കുറ്റപത്രം‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 23, 2021

കൊടകരയിൽ കവർന്ന മൂന്നരക്കോടി ബി.ജെ.പി.യുടേതെന്ന് കുറ്റപത്രം‍

തൃശ്ശൂർ: കൊടകരയിൽ ഏപ്രിൽ മൂന്നിന് പുലർച്ചെ കാർ തട്ടിയെടുത്ത് കവർന്ന മൂന്നരക്കോടി രൂപയും ബി.ജെ.പി.യുടേതാണെന്ന് അന്വേഷണസംഘം. കേസിൽ വെള്ളിയാഴ്ച ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം കാണിച്ചിട്ടുള്ളത്. 625 പേജുള്ള കുറ്റപത്രത്തിൽ 22 പേരാണ് പ്രതികൾ. 219 സാക്ഷികളുള്ളതിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഏഴാമതായുണ്ട്. സുരേന്ദ്രന്റെ മകനെയും സാക്ഷിയായി ചേർത്തിട്ടുണ്ട്. പണം കൊടുത്തുവിട്ടെന്ന് അവകാശപ്പെടുന്ന ധർമരാജൻ, ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്താ, ബി.ജെ.പി. സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് തുടങ്ങി 19 നേതാക്കളും സാക്ഷികളാണ്. കേസിൽ ഇതുവരെ അറസ്റ്റിലായ 22 പേരെയാണ് പ്രതികളായി ചേർത്തിരിക്കുന്നത്. പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ചതാണെന്നും ബെംഗളൂരുവിൽനിന്ന് ആലപ്പുഴ ജില്ലാ ട്രഷറർ കർത്തായ്ക്ക് കൈമാറാനായി കൊണ്ടുപോകുംവഴി തട്ടിയെടുത്തതാണെന്നും കുറ്റപത്രത്തിൽ പറയുന്നു. പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ അറിവോടെയാണ് പണം എത്തിയതെന്ന് വിവരം കിട്ടിയതായി കുറ്റപത്രത്തിലുണ്ട്. കേസിൽ ഇനിയും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. എ.സി.പി. വി.കെ. രാജുവാണ് കേസിന്റെ അന്വേഷണോദ്യോഗസ്ഥൻ.


from mathrubhumi.latestnews.rssfeed https://ift.tt/36WDjWr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages