കുഴൽപ്പണക്കേസ്: കെ. സുേരന്ദ്രനും മകനും സാക്ഷിപ്പട്ടികയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 23, 2021

കുഴൽപ്പണക്കേസ്: കെ. സുേരന്ദ്രനും മകനും സാക്ഷിപ്പട്ടികയില്‍

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിൽ മുഖ്യസാക്ഷിയായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും. ബെംഗളൂരുവിൽനിന്ന് എത്തിച്ച പണം ബി.ജെ.പി.യുടേതായിരുന്നുവെന്നും പണത്തെപ്പറ്റി കെ. സുരേന്ദ്രന് അറിയാമായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. ഇൗ പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ ഏഴാംസാക്ഷിയായി േചര്‍ത്തത്.കെ. സുരേന്ദ്രന്റെ മകനെയും സാക്ഷിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. പണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പ്രത്യേകസംഘം ജൂൺ അഞ്ചിന് സുരേന്ദ്രന്റെ മകനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. പണം കടത്തിക്കൊണ്ടുവന്ന ധർമരാജന്റെ ഫോണിൽനിന്നുള്ള വിളികള്‍ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കും പോയതിന്റെ അടിസ്ഥാനത്തിലാണ് വിവരം ശേഖരിച്ചത്. ഇൗ ഫോണിൽനിന്ന് ധർമരാജന്റെ ഫോണിലേക്ക് വിളിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം അവസാനമായി വിവരങ്ങൾ ശേഖരിച്ചത് സുരേന്ദ്രനിൽനിന്നാണ്. കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലബീഷ് എന്നിവരിൽനിന്ന് ജൂൺ അഞ്ചിന് വിവരങ്ങൾ േശഖരിച്ച അന്വേഷണസംഘം േകസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നു കാണിച്ച് ജൂലായ് രണ്ടിന് സുരേന്ദ്രന് നോട്ടീസ് അയച്ചിരുന്നു. രണ്ടാമത്തെ നോട്ടീസിലാണ് ജൂലായ് 14-ന് സുരേന്ദ്രന്‍ ഹാജരായത്.


from mathrubhumi.latestnews.rssfeed https://ift.tt/3hYbhQI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages