ഞാൻ ന്യൂസീലൻഡ്‌ പ്രധാനമന്ത്രി: ജോസഫിനെ അമ്പരപ്പിച്ച്‌ ​ജസീന്ത ആർഡന്റെ പിറന്നാളാശംസ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 30, 2021

ഞാൻ ന്യൂസീലൻഡ്‌ പ്രധാനമന്ത്രി: ജോസഫിനെ അമ്പരപ്പിച്ച്‌ ​ജസീന്ത ആർഡന്റെ പിറന്നാളാശംസ

തൃശ്ശൂർ : തൃശ്ശൂരിലുള്ള ജോസഫിന്റെ 62-ാം പിറന്നാൾ ദിനത്തിൽ രാവിലെ ന്യൂസീലൻഡിലുള്ള മകൾ അന്നയുടെ ഫോൺവിളിയെത്തി. ഒപ്പം ഒരു വീഡിയോ ക്ലിപ്പും. അതിൽ പിറന്നാൾ ആശംസയറിയിച്ച വ്യക്തിയെക്കണ്ട് ജോസഫ് അമ്പരന്നു- ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. അന്നയെ ചേർത്തുനിർത്തി ജസീന്ത ആർഡൻ പറഞ്ഞതിന്റെ പരിഭാഷയിങ്ങനെ-''ഹലോ ജോസഫ്, ഞാൻ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ഞാൻ ഇപ്പോൾ അന്നയുടെ കൂടെയാണുള്ളത്. അവൾ ഇവിടത്തെയൊരു നല്ല റസ്റ്റോറന്റിലാണ് ജോലിചെയ്യുന്നത്. താങ്കൾക്ക് ജന്മദിനാശംസ േനരുന്നു'' തൃശ്ശൂർ എരിഞ്ചേരി അങ്ങാടിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ജോസഫ് ജോൺ കരിയാനപ്പള്ളി ഏറെ വർഷം ന്യൂസീലൻഡിൽ ജോലി െചയ്തിട്ടുണ്ട്.ഒട്ടേറെ രാജ്യങ്ങളിൽ പോയിട്ടുണ്ട്. മകൻ ഇമ്മാനുവലും മകൾ അന്നാ മരിയയും ന്യൂസീലൻഡിൽ ഷെഫുമാരാണ്. ലക്നൗവിലെ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഹോട്ടൽമാനേജ്മെന്റിൽ ബിരുദം നേടിയ ജോസഫും ഷെഫായിരുന്നു. ന്യൂസീലൻഡിലെ വൺട്രീ ഹിൽസിൽ സ്പെഷ്യാലിറ്റി റസ്റ്റോറന്റിൽ ഷെഫാണ് അന്ന. പ്രഭാതഭക്ഷണം കഴിക്കുന്നതിനാണ് പ്രധാനമന്ത്രി ജസീന്ത ആർഡൻ അപ്രതീക്ഷിതമായി എത്തിയത്.ഭക്ഷണം കഴിക്കുന്നതിനിടെ ഷെഫ് അന്നയോട് കുശലം ചോദിക്കവേയാണ് ഇന്ത്യക്കാരിയാണെന്നും കോവിഡ് കാരണം മൂന്നുവർഷമായി നാട്ടിലേക്ക് പോകാനായില്ലെന്നുമുള്ള അന്നയുടെ പ്രശ്നം അറിഞ്ഞത്.അന്ന് അച്ഛന്റെ പിറന്നാളാണ് എന്ന് പറഞ്ഞതോടെ എങ്കിൽ നമുക്ക് അച്ഛന് ഒരു സർപ്രൈസ് അയക്കാമെന്നു പറഞ്ഞ് മൊബൈലിൽ ജസീന്ത തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തത്. ആ വീഡിയോയാണ് ന്യൂസീലൻഡിന്റെയും ജസീന്ത ആർഡന്റെയും ആരാധകനായ ജോസഫിന് പിറന്നാൾ ദിനത്തിൽ കിട്ടിയത്. മരിയയാണ് ജോസഫിന്റെ ഭാര്യ. ലോകം ചുറ്റിക്കറങ്ങിയിട്ടുള്ള ജോസഫ് ഏകലോക തത്ത്വ പ്രചാരകനാണ്. ജീവിതാനുഭവങ്ങളും വീക്ഷണങ്ങളും ഉൾപ്പെടുത്തി എഴുതിയ കണക്ടിങ് ദ ഡോട്സ് എന്ന പുസ്തകം ആമസോൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


from mathrubhumi.latestnews.rssfeed https://ift.tt/2VmwiLS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages