ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ മലയാളസിനിമയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 30, 2021

ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ മലയാളസിനിമയിലേക്ക്

പീരുമേട്: സൂര്യയെപ്പോലെ ഇടികൂടി പാട്ടിനൊത്താടി വൈറലായ ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ ഇനി ബിഗ്‌ സ്‌ക്രീനിൽ ‘വിരുന്ന്’ ഒരുക്കും. ‘അയൻ’ സിനിമയിലെ സൂര്യയുടെ ഡാൻസും ഫൈറ്റും അനുകരിച്ച് ജനഹൃദയങ്ങൾ കീഴടക്കിയ ചെറുപ്പക്കാർ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന ബഹുഭാഷാചിത്രത്തിലൂടെ സിനിമാലോകത്തേക്ക് ചുവടുവെയ്ക്കുകയാണ്. ഇവർ പങ്കെടുത്ത ആദ്യ ദിവസത്തെ ഷൂട്ടിങ് പൂർത്തിയായി. ആക്ഷൻ കിങ് അർജുനും നിക്കി ഗൽറാണിയുമാണ് ചിത്രത്തിലെ നായികാനായകന്മാർ.സൂര്യയുടെ പിറന്നാൾ ദിനത്തിൽ ആശംസ എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ വിജയചിത്രമായ ‘അയനി’ലെ ‘പളപളക്കിറ പകലാ നീ’ എന്ന ഗാനം പന്ത്രണ്ടംഗസംഘം പുനർചിത്രീകരണം നടത്തിയത്. വെറുമൊരു ആൻഡ്രോയ്‌ഡ്‌ ഫോണിൽ ചിത്രീകരിച്ച് എഡിറ്റ് ചെയ്ത ആ വീഡിയോയിലെ ഷോട്ടുകളും ഫ്രെയ്‌മുകളും കണ്ട് എല്ലാവരുടെയും കണ്ണുതള്ളി. കാരണം തലസ്ഥാനനഗരിയിലെ രാജാജി നഗർ എന്ന ചെങ്കൽച്ചൂളയിലെ വിവിധ സ്ഥലങ്ങളിൽ മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ ഒറിജിനലോളംപോന്നതായിരുന്നു. കണ്ണടച്ചുതുറക്കുംമുൻപ് പിള്ളേര് വൈറലായി. കഥയിൽ നായികയെ കടത്തിക്കൊണ്ടുപോകുന്ന വില്ലന്മാരുടെ റോളിലാണ് ചെങ്കൽച്ചൂളയിലെ ഡാൻസർമാർ എത്തുന്നത്. നായകനോടൊപ്പമുള്ള ആക്ഷൻ രംഗങ്ങൾ അടക്കം ക്ലൈമാക്സ് സീനിലും ഇവർ നിറസാന്നിധ്യമാകും. ആദ്യദിനം ക്യാമറയ്ക്ക് മുന്നിൽ മികച്ച പ്രകടനമാണ് ഇവർ കാഴ്ചവെച്ചതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. പതിനാറു ദിവസങ്ങൾ നീണ്ട ഷെഡ്യൂളാണ് ഇവർക്കുള്ളത്. മുകേഷ്, ആശാ ശരത്ത്, അജു വർഗീസ്, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരാണ് ഒപ്പം അണിനിരക്കുന്നത്. 31ky751aവിരുന്ന് സിനിമയുടെ ചിത്രീകരണത്തിനെത്തിയ ചെങ്കൽച്ചൂളയിലെ വൈറൽ ഡാൻസേഴ്‌സ് നടി നിക്കി ഗിൽറാണിക്കൊപ്പം


from mathrubhumi.latestnews.rssfeed https://ift.tt/3yithuJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages