തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്നു ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. ആരോഗ്യ വകുപ്പിലേക്കാണ് മാറ്റം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡെപ്യുട്ടേഷനിലാണ് ഡോ. അഷീൽ സാമൂഹിക സുരക്ഷാ മിഷനിലേക്കെത്തുന്നത്. എക്സിക്യുട്ടീവ് ഡയറക്ടർ ചുമതലയിൽ അഞ്ചുവർഷം പൂർത്തിയായതോടെ മാതൃവകുപ്പായ ആരോഗ്യവകുപ്പിലേക്ക് തിരികെപ്പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. കോവിഡ് പ്രതിരോധം സംബന്ധിച്ച് ഒട്ടേറെ ബോധവത്കരണ വീഡിയോകൾ ചെയ്ത് ഡോ. അഷീൽ ശ്രദ്ധനേടിയിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സാമൂഹികസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും രണ്ട് മന്ത്രിമാർക്ക് കീഴിലാക്കിയിരുന്നു. എക്സിക്യുട്ടീവ് ഡയറക്ടറുടെ താത്‌കാലിക ചുമതല സാമൂഹികനീതി ഡയറക്ടർ ഡോ. ഷീബാ ജോർജിന് നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/3hKiPoI
via
IFTTT
No comments:
Post a Comment