'ജോണീസ് ഡിസീസ് ' ബാധിച്ച ആടുകളെ കൊല്ലാന്‍ നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 9, 2021

'ജോണീസ് ഡിസീസ് ' ബാധിച്ച ആടുകളെ കൊല്ലാന്‍ നിര്‍ദേശം

കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ കൊമ്മേരിയിലെ ഫാമിൽ 34 ആടുകൾക്ക് ബാക്ടീരിയ പടർത്തുന്ന ജോണീസ് ഡിസീസ് ബാധിച്ചതിനെത്തുടർന്ന് ഇവയെ കൊന്നുകളയാൻ മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ നിർദേശം നൽകി. എന്നാൽ ഇവയെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ജില്ലാപഞ്ചായത്ത് യോഗം മൃഗസംരക്ഷണവകുപ്പിനോട് അഭ്യർഥിച്ചു. പ്രസിഡന്റ് പി.പി. ദിവ്യ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജെ. ചിഞ്ചുറാണിക്ക് കത്തയയ്ക്കുകയും ചെയ്തു. ബാക്ടീരിയ പരത്തുന്ന രോഗമാണ് ജോണീസ് ഡിസീസ്. പ്രത്യക്ഷത്തിൽ ലക്ഷണങ്ങളില്ല. രോഗം കലശലായാൽ വയറിളക്കം കൂടി ആരോഗ്യം ശോഷിക്കും. മറ്റുള്ളവയിലേക്ക് പകരുമെന്നതിനാലാണ് കൊന്നുകളയാൻ നിർദേശിക്കുന്നത്. മരുന്ന് കണ്ടുപിടിച്ചിട്ടുമില്ല. ചില ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്ന് കണ്ടതിനെത്തുടർന്ന് ഇത് പരീക്ഷിക്കാൻ അനുവദിക്കണമെന്നഭ്യർഥിച്ച് ഫാം അധികൃതരും ഡയറക്ടർക്ക് കത്തയിച്ചിട്ടുണ്ട്. ആകെ 80 ആടുകളാണ് ഫാമിൽ. ഇതിൽ ഒരു മുട്ടനാടിനും 33 പെണ്ണാടിനുമാണ് രോഗം വന്നത്. കഴുത്തിൽ ചുവന്ന റിബൺ കെട്ടി ഇവയെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജില്ലാ രോഗനിയന്ത്രണ ഓഫീസർ കഴിഞ്ഞ മാസം 14-ന് ആടുകളുടെ രക്തം പരിശോധിച്ചിരുന്നു. രോഗം കണ്ടതിനെത്തുടർന്ന് 22-ന് വീണ്ടും പരിശോധിച്ചു. അതിലും സ്ഥിരീകരിച്ചതിനെത്തുടർന്നാണ് കൊല്ലാൻ നിർദേശിച്ചത്. പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഫാം സന്ദർശിച്ചിരുന്നു. ആരോഗ്യത്തോടെ നിൽക്കുന്ന് ആടുകളെ ഇല്ലാതാക്കേണ്ട കാര്യമില്ലെന്ന് യോഗത്തിൽ പ്രസിഡന്റ് വിശദീകരിച്ചു. മറ്റ് അംഗങ്ങളും ഇതിനോട് യോജിച്ചു. പക്ഷേ, ഇത്തരം രോഗമുള്ളവയെ കൊല്ലണമെന്നാണ് മൃഗവകുപ്പിന്റെ പ്രോട്ടോകോൾ. Content highlight: Johnes disease in goats


from mathrubhumi.latestnews.rssfeed https://ift.tt/3yKmaLE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages