ഇടമലക്കുടിയിലെ കോവിഡ് വിവാദം;ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് സുജിത് ഭക്തന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 13, 2021

ഇടമലക്കുടിയിലെ കോവിഡ് വിവാദം;ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് സുജിത് ഭക്തന്‍

കോഴിക്കോട്: ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചതിന് കാരണം ഡീൻ കുര്യാക്കോസ് എംപിയും വ്ളോഗർ സുജിത് ഭക്തനും ഉൾപ്പെട്ട സംഘം നടത്തിയ യാത്രയാണെന്ന ആരോപണത്തിന് മറുപടിയുമായി സുജിത് ഭക്തൻ. ആരോപണം വാസ്തവ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്. ഇടമലക്കുടിയിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട അതിഥിയായാണ് അവിടെ പോയത്. കോവിഡ് പരിശോധനയ്ക്ക് ശേഷമായിരുന്നു യാത്ര. സംഘത്തിൽ ഉൾപ്പെട്ട ആർക്കും യാത്രയുടെ ഒരുമാസം മുൻപോ യാത്രക്ക് ശേഷമോ രോഗം വന്നിട്ടില്ലെന്നും സുജിത് ഭക്തൻ പറഞ്ഞു. ഇടമലക്കുടി യാത്രയിൽ താനും എംപി ഡീൻ കുര്യാക്കോസും എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചിരുന്നു. പുറത്ത് നിന്ന് അനേകം ആളുകൾ അവിടെ വരുന്നുണ്ട്. പക്ഷേ തങ്ങൾ വീഡിയോ ഇട്ടതുകൊണ്ടു മാത്രമാണ് ഇപ്പോൾ തങ്ങളുടെ യാത്ര വിവാദത്തിലാകുന്നത്. അവിടെ പോയി വന്ന ആർക്കും കോവിഡ് ബാധിച്ചിട്ടില്ല. അതുകൊണ്ട് തങ്ങളാണ് കോവിഡ് കൊടുത്തത് എന്നത് അം?ഗീകരിക്കാനാകില്ല. താൻ സ്വതന്ത്ര മാധ്യമപ്രവർത്തകനാണ്, സ്ഥലം എംപി വിളിച്ചപ്പോൾ പോവുക മാത്രമാണ് ചെയ്തത്. ഒരു വ്യക്തിയെ മാത്രം ചൂണ്ടിക്കാണിച്ച് ക്രൂശിക്കുന്നത് തെറ്റായ നടപടിയാണെന്നും സുജിത് പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3wDnq1w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages