തന്നെ പൊന്നാടയണിയിക്കാന്‍ പിണറായിക്ക് എല്ലാ അവകാശമുണ്ടെന്ന് മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 13, 2021

തന്നെ പൊന്നാടയണിയിക്കാന്‍ പിണറായിക്ക് എല്ലാ അവകാശമുണ്ടെന്ന് മോദി

ന്യൂഡൽഹി: കോവിഡ് കാലമാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പൊന്നാടയണിയിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പൊന്നാടയണിയിക്കാൻ അനുവാദം ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. താങ്കൾ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ പൊന്നാട നൽകാൻ എല്ലാ അവകാശവുമുണ്ട് -പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പൊന്നാട അണിയിക്കുമ്പോൾ ഫോട്ടോ എടുക്കാൻ അദ്ദേഹം ഔദ്യോഗിക ഫോട്ടോഗ്രാഫറോട് പ്രത്യേകം നിർദേശിക്കുകയും ചെയ്തു. രാഷ്ട്രീയം വേറെയാണെങ്കിലും വികസനവിഷയവുമായി അതൊരിക്കലും കൂട്ടിക്കുഴയ്ക്കില്ല. കേരളത്തിന്റെ വികസനം എന്റെ സ്വപ്നംകൂടിയാണ്. അതുകൊണ്ട് കേരളത്തിന്റെ പദ്ധതികളിലും വികസന വിഷയങ്ങളിലും ആശങ്കവേണ്ടാ. -പ്രധാനമന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3efQUfy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages