മുഖ്യമന്തി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 12, 2021

മുഖ്യമന്തി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിയജൻ ചൊവ്വാഴ്ച വൈകീട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെത്തെിയ മുഖ്യമന്ത്രിക്ക് കേരളഹൗസ് ജീവനക്കാരുടെ നേത്യത്വത്തിൽ സ്വീകരണം നൽകി. ഭരണത്തുടർച്ച നേടിയ ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നത്. ഉച്ചയ്ക്ക് പെട്രോളിയം, പ്രക്യതിവാതക, ഭവന, നഗരകാര്യമന്ത്രി ഹർദ്ദീപ് സിങ് പുരിയുമായും ചർച്ച നടത്തും.കേരളത്തിന്റെ വികസനകാര്യങ്ങൾ പ്രധാനചർച്ചവിഷയമാകും.ദേശീയതലത്തിൽ സഹകരണമന്ത്രാലയം രൂപികരിച്ചതിലുള്ള ആശങ്കയും മുഖ്യമന്ത്രി പങ്കുവെക്കും. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമായി സഹകരണമന്ത്രാലയം മാറുമോ എന്നതാണ് പ്രധാന ആശങ്ക. സംസ്ഥാന സർക്കാരും ഭരണകക്ഷിയായ സിപിഎമ്മും ഈ ആശങ്ക പരസ്യമായി പ്രകടിപ്പിച്ചിരുന്നു.അമിത് ഷായെ സഹകരണമന്ത്രിയായി നിയോഗിച്ചതിലും എതിർപ്പ് പ്രകടമായിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ.പി.കെ മിശ്രയെയും മുഖ്യമന്ത്രികാണും. പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യേണ്ട കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് വേണ്ടിയാണിത്. കെ റെയിലും ചർച്ചവിഷയമാകും. കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറെ കാണാനുള്ള ശ്രമവും ഉണ്ടായേക്കുമെന്നാണ് ഔദ്യോഗികവൃത്തങ്ങൾ നൽകുന്ന സൂചന.


from mathrubhumi.latestnews.rssfeed https://ift.tt/3yPmOY3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages