ജയ്പുർ: പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ചതിനു പിന്നാലെ രാജസ്ഥാനിലും സ്ഥിതിഗതികൾ ശാന്തമാക്കാൻ കോൺഗ്രസ്. മുഖ്യമന്ത്രി അശോക് ഗെഹലോത്തും സച്ചിൻ പൈലറ്റും തമ്മിലുള്ള വടംവലിയാണ് രാജസ്ഥാനിൽ കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നത്. രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിങ് സിങ് ഡോട്ടാസര എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്നു രാവിലെയാണ് യോഗം. പഞ്ചാബിൽ അമരീന്ദർ സിങ്ങും നവജോത് സിങ് സിദ്ദുവും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു ദിവസങ്ങൾക്കു ശേഷമാണ് രാജസ്ഥാനിലേക്ക് കോൺഗ്രസ് കടക്കുന്നത്. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ജയ്പൂരിലേക്ക് പുറപ്പെട്ടു. ഔദ്യോഗിക കാര്യങ്ങൾക്കായാണ് യാത്രയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പമുള്ള 18 എം.എൽ.എമാരുമായാണ് സച്ചിൻ കഴിഞ്ഞ കൊല്ലം ഗെഹലോത്തിനെതിരെ കലാപം നടത്തിയത്. താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പാർട്ടി ഉടൻ അനുകൂല നടപടികൾ സ്വീകരിക്കുമെന്ന് സച്ചിൻ ഈയാഴ്ചയാദ്യം സൂചനകൾ നൽകിയിരുന്നു. പാർട്ടി, സച്ചിൻ പൈലറ്റിന് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റണമെന്ന് അദ്ദേഹത്തോട് അടുപ്പം പുലർത്തുന്ന എം.എൽ.എമാർ കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭാ വികസനത്തെ കുറിച്ചും രാഷ്ട്രീയ നിയമനങ്ങളെയും കുറിച്ചുള്ള ചർച്ചകൾ സജീവമായതിനു പിന്നാലെ ആയിരുന്നു ഇത്. പരമാവധി 30 പേർക്കാണ് രാജസ്ഥാൻ മന്ത്രിസഭയിൽ അംഗമാകാൻ കഴിയുക. നിലവിൽ 21 മന്ത്രിമാരാണുള്ളത്. ഒൻപത് മന്ത്രിസ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്നുമുണ്ട്.സച്ചിനൊപ്പമുള്ളവരെ ഉൾപ്പെടുത്തി മന്ത്രിസഭാ വികസനവും ഒപ്പം സച്ചിൻ പൈലറ്റിന്റെ പദവിയുമാണ് ചർച്ചകളുടെ കേന്ദ്രബിന്ദു. content highlights:after punjab, congress to resolve rajastan infighting
from mathrubhumi.latestnews.rssfeed https://ift.tt/2UCEQi1
via
IFTTT
No comments:
Post a Comment