പുരുഷന്‍മാരുടെ വ്യക്തിഗത മെഡ്‌ലെയില്‍ ഇരട്ട മെഡലുമായി യു.എസ്.എ, വനിതാ വിഭാഗത്തില്‍ ജപ്പാന് സ്വര്‍ണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 24, 2021

പുരുഷന്‍മാരുടെ വ്യക്തിഗത മെഡ്‌ലെയില്‍ ഇരട്ട മെഡലുമായി യു.എസ്.എ, വനിതാ വിഭാഗത്തില്‍ ജപ്പാന് സ്വര്‍ണം

ടോക്യോ: ഒളിമ്പിക്സിൽ ഞായറാഴ്ച നടന്ന പുരുഷൻമാരുടെ 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ ഇരട്ട മെഡലുമായി യു.എസ്.എ. യു.എസ്.എയുടെ ചേസ് കാലിസ് (4:09.42) സ്വർണം നേടിയപ്പോൾ അവരുടെ തന്നെ ജേ ലിതെർലാൻഡ് (4:10.28) വെള്ളി മെഡൽ കരസ്ഥമാക്കി. ഓസ്ട്രേലിയയുടെ ബ്രെണ്ടൻ സ്മിത്തിനാണ് (4:10.38) വെങ്കലം. അതേസമയം വനിതകളുടെ 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ ജപ്പാന്റെ യുയി ഒഹാഷി (4:32.08) സ്വർണം നേടി. യു.എസ്.എയുടെ എമ്മ വെയാന്റിനാണ് (4:32.76) വെള്ളി. യു.എസ്.എയുടെ തന്നെ ഹാലി ഫ്ളികിംഗർ (4:34.90) വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 4x400 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ഓസ്ട്രേലിയ ലോക റെക്കോഡോടെ സ്വർണം നേടി. 3:29.69 സമയത്തിലാണ് ഓസ്ട്രേലിയ ഫിനിഷ് ചെയ്തത്. 2018 ഏപ്രിലിൽ ഗോൾഡ് കോസ്റ്റിൽ ഓസ്ട്രേലിയയുടെ തന്നെ 3:30.05 സമയമെന്ന റെക്കോഡാണ് ടോക്യോയിൽ ഇത്തവണ അവർക്ക് വഴിമാറിയത്. ഈയിനത്തിൽ കാനഡ (3:32.78) വെള്ളിയും യു.എസ്.എ (3:32.81) വെങ്കലവും നേടി. പുരുഷൻമാരുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ ടുണീഷ്യയുടെ അഹമ്മദ് ഹഫ്നവോയി സ്വർണം നേടി. 3:43.36 സമയത്തിലാണ് താരം ഫിനിഷ് ചെയ്തത്. ഓസ്ട്രേലിയയുടെ ജാക്ക് മഗ്ലോഗ്ലിൻ (3:43.52) വെള്ളി നേടി. യു.എസ്.എയുടെ കൈറൻ സ്മിത്തിനാണ് (3:43.94) വെങ്കലം. Content Highlights: Tokyo 2020 U S won the medal in men s 400 meter individual medley race


from mathrubhumi.latestnews.rssfeed https://ift.tt/3kWBS2m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages