കൊച്ചി: ലോക്ഡൗണിൽ ഇളവുവന്നതോടെ സർക്കാർ അനുമതി നൽകിയ സിനിമാ ചിത്രീകരണത്തിനു മാർഗരേഖയായി. സിനിമാ രംഗത്തെ വിവിധ സംഘടനകൾ ചേർന്നാണ് ഇതു കൊണ്ടുവന്നത്. മാർഗരേഖയുടെ അടിസ്ഥാനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാകും ചിത്രീകരണം നടത്തുക. മാർഗരേഖയിലെ കാര്യങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് സംഘടനകൾ പരിശോധിക്കും. മാർഗരേഖ കൃത്യമായി നടപ്പാക്കാനുള്ള ഉത്തരവാദിത്വം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്ക്‌യ്ക്കുമായിരിക്കും. കേരള ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ, ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ, ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു എന്നിവർ ചേർന്നാണ് മാർഗരേഖ തയ്യാറാക്കിയത്.പ്രധാന നിർദേശങ്ങൾ* നിർമാതാവും സംവിധായകനും പ്രൊഡക്‌ഷൻ കൺട്രോളറും ചേർന്ന്, ചിത്രീകരണത്തിൽ പങ്കെടുക്കേണ്ടവരുടെ എണ്ണം പരമാവധി കുറയ്ക്കുക. * ചിത്രീകരണത്തിൽ പങ്കെടുക്കുന്നവർ നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം. * സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധം. * ചിത്രീകരണത്തിൽ പങ്കെടുക്കുന്നവരുടെ താപനില കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. * ആരും സെറ്റിൽനിന്നു പുറത്തുപോകാതെ ചിത്രീകരണം നടത്തണം. ഏതെങ്കിലും കാരണവശാൽ പുറത്തുപോകുന്നവർ 24 മണിക്കൂറിനു ശേഷമാണ് മടങ്ങിവരുന്നതെങ്കിൽ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തണം.
from mathrubhumi.latestnews.rssfeed https://ift.tt/3itkIXb
via
IFTTT
No comments:
Post a Comment