ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ‘ടൂൾകിറ്റ്’ തയ്യാറാക്കിയ കോൺഗ്രസിനെതിരേ എൻ.ഐ.എ. അന്വേഷണം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി. അവരുടെ ടൂൾകിറ്റ് നിങ്ങൾക്കിഷ്ടമില്ലെങ്കിൽ അവഗണിച്ചാൽ മതിയെന്നും ഇന്ത്യ ജനാധിപത്യരാജ്യമാണെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.ടൂൾകിറ്റ് തയ്യാറാക്കിയതിന് ക്രിമിനൽ ഗൂഢാലോചന, യു.എ.പി.എ. തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഡ്വ. ശശാങ്ക് ശേഖർ ഝാ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ഇത്തരം ടൂളുകൾ രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമാണെന്നും പരാതിക്കാരന് ഇഷ്ടമില്ലെങ്കിൽ അവഗണിച്ചാൽ മതിയെന്നും ബെഞ്ച് പറഞ്ഞു.പ്രസ്തുത ടൂൾകിറ്റ് സാമുദായികസ്വഭാവമുള്ളതായിരുന്നുവെന്ന് ഝാ കുറ്റപ്പെടുത്തി. കോവിഡിന്റെ ഇന്ത്യൻ വകഭേദം എന്നുപറയുന്നത് ശരിയല്ല. സിങ്കപ്പൂർ വകഭേദം എന്നുപറയുന്നതിനെ ആ രാജ്യം നിരോധിച്ചിട്ടുണ്ടെന്നും ഝാ പറഞ്ഞു. എന്നാൽ, ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി.
from mathrubhumi.latestnews.rssfeed https://ift.tt/3qP7nwd
via
IFTTT
No comments:
Post a Comment