നെടുമ്പാശ്ശേരിയിൽ 28 കോടിയുടെ ഹെറോയിൻ പിടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 12, 2021

നെടുമ്പാശ്ശേരിയിൽ 28 കോടിയുടെ ഹെറോയിൻ പിടിച്ചു

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) വിഭാഗം 4.640 കിലോ ഹെറോയിൻ പിടിച്ചു. എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ ദുബായ് വഴി കൊച്ചിയിലെത്തിയ താൻസാനിയ സ്വദേശി അഷറഫ് മെട്ടോറോ സാഫി(32)യുടെ പക്കൽനിന്നാണ് അന്താരാഷ്ട്ര വിപണിയിൽ 28 കോടി രൂപ വില വരുന്ന മയക്കുമരുന്ന് പിടിച്ചത്. ട്രോളി ബാഗിന്റെ അടിയിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു. കുന്തിരിക്കത്തിന്റെ രൂപമാണിതിന്. നാല് പൊതികളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. മെഡിക്കൽ വിസയിലെത്തിയ ഇയാളെ സംശയം തോന്നി എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയിരുന്നു. ഡി.ആർ.ഐ. ബാഗേജ് തുറന്നു പരിശോധിച്ച് മയക്കുമരുന്ന് കണ്ടെത്തിയതോടെ എമിഗ്രേഷൻ വിഭാഗം ഇയാളെ കൈമാറി. കൊച്ചിയിൽ വിമാനമിറങ്ങി തീവണ്ടിയിൽ ഡൽഹിക്ക് പോകാനാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്. മയക്കുമരുന്ന് വിശദ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിനു ശേഷം ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. മൂന്ന് കിലോ ഹെറോയിനുമായി സിംബാബ്വെ സ്വദേശിനി ഷാരോൺ ചിഗ്വാസ (31) ജൂൺ 19-ന് കൊച്ചി വിമാനത്താവളത്തിൽ പിടിയിലായിരുന്നു. ദോഹ വഴി കൊച്ചിയിലെത്തി ബെംഗളൂരു വഴി ഡൽഹിക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.


from mathrubhumi.latestnews.rssfeed https://ift.tt/3hCl5jg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages