Caption നാട്ടകം : 1990-91 വർഷം എസ്.എസ്.എൽ.സി.പരീക്ഷയിൽ സമ്പൂർണവിജയം നേടിയ ഷിബു കാക്കനാടന് പൗരാവലിയുടെ അഭിനന്ദനങ്ങൾ. ഇത് ട്രോളല്ല; ഈ ഫ്ളക്സ് സമൂഹമാധ്യമ സൃഷ്ടിയുമല്ല. ഷിബു കാക്കനാടൻ എന്ന പഴയ എസ്.എസ്.എസ്.എൽ.സി. വിജയിയുടെ ആഗ്രഹ പൂർത്തീകരണമാണ്. നാട്ടകം മുളങ്കുഴ കവല, കാക്കൂർ എന്നിവിടങ്ങളിലാണ് കൗതുകം പകരുന്ന ഈ ഫ്ളക്സ് ബോർഡ്. മൂന്ന് ബോർഡാണ് വെച്ചത്. ഒന്ന് ആരോ കൊണ്ടുപോയി. ഈ വർഷം തന്റെ വീടിരിക്കുന്ന മുളങ്കുഴ കാക്കൂർ പ്രദേശത്ത് എ പ്ലസുകാർ ഉള്ളതായി അറിവില്ല. അതിനാൽ ആരുടെയും അനുമോദന ബോർഡ് പ്രത്യക്ഷപ്പെട്ടില്ല. എങ്കിൽ പിന്നെ തന്റെ പഴയ മിന്നുന്ന വിജയം ഒന്നോർമിപ്പിക്കാമെന്നുവെച്ചതാണെന്ന് ഷിബു കാക്കനാടൻ. പഠിച്ചുറപ്പിച്ചാണ് മൂന്നാംവട്ടം പരീക്ഷയിൽ ഫസ്റ്റ് ക്ലാസിന് മൂന്നുമാർക്ക് കുറവിൽ അന്ന് ഷിബു ജയിച്ചത്. നാട്ടകം ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർഥിയായിരുന്ന ഷിബു പത്താംക്ലാസിൽ ആദ്യവട്ടം തോറ്റു. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടു. മൂന്നാമത്തെ എഴുത്തിലാണ് ഇത്രയും മാർക്കുനേടി വിജയിച്ചത്. അതിനാൽ മിന്നുന്ന വിജയം തന്നെ. ഹൈസ്കൂൾ ക്ലാസിലെല്ലാം വർഷങ്ങളുടെ പഠനം നടത്തേണ്ടിവന്നതുകൊണ്ട് ഇരുപതാം വയസ്സിലാണ് എസ്.എസ്.എൽ.സി.വിജയം. എട്ടാംക്ലാസിൽ മൂന്നുവർഷവും ഒൻപതാംക്ലാസിൽ രണ്ടുവർഷവും പഠിച്ചു. പിന്നെ നാട്ടകം ഗവ.കോളേജിൽ പ്രീഡിഗ്രി പഠനം. അതും നല്ലമാർക്കോടെ വിജയിച്ചു. പ്രായം കൂടിപ്പോയെന്ന് തോന്നിയതിനാൽ പഠിപ്പവിടെ നിർത്തി. പിന്നെ ജീവിക്കാൻ പല തൊഴിലുകൾ. ഇപ്പോൾ വാഹനത്തിൽ മീൻകച്ചവടമാണ് ചെയ്യുന്നത്. ആശാവർക്കറായ സിന്ധുവാണ് ഭാര്യ. ഏകമകൾ ഗീതാജനു കോട്ടയം സി.എം.എസ്.കോളേജിലെ എം.എസ്.സി.വിദ്യാർഥിനിയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3rjsxTx
via
IFTTT
No comments:
Post a Comment