ഇരിട്ടി: മാക്കൂട്ടം-ചുരം അന്തസ്സംസ്ഥാനപാതയിൽ കർണാടക സ്ലീപ്പർ കോച്ച് ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു.ബെംഗളൂരു മല്ലേശ്വരം സ്വദേശി സ്വാമി (42) ആണ് മരിച്ചത്. യാത്രക്കാരായ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ്സാണ് ചുരംപാതയിൽ മെതിയടി പാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ടത്. പെരുമ്പാടി ചെക്പോസ്റ്റ് കഴിഞ്ഞ് മെതിയടി പാറ ഹനുമാൻ സ്വാമി ക്ഷേത്രത്തിനടുത്തുവെച്ച് ബസിന്റെ നിയന്ത്രണം വിട്ടു. അപകടം ഒഴിവാക്കാൻ ഡ്രൈവർ ബസ് മരത്തിലിടിച്ച് നിർത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പൂർണമായും തകർന്നു. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബസിനും മരത്തിനും ഇടയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ബസിന്റെ സൈഡ് ഗ്ലാസ് പൊളിച്ചാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.സാരമായി പരിക്കേറ്റ കണ്ടക്ടർ പ്രകാശ് വീരാജ്പേട്ട താലൂക്ക് ആസ്പത്രിയിൽ ചികിത്സയിലാണ്. ബസിൽ ജീവനക്കാരടക്കം 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒരാഴ്ച മുൻപാണ് ചുരം റൂട്ടിൽ ബസ് സർവീസ് പുനരാരംഭിച്ചത് . Content Highlights: bus accident at makkoottam road, driver dies
from mathrubhumi.latestnews.rssfeed https://ift.tt/3xPJmYM
via
IFTTT
No comments:
Post a Comment