അർജന്റീന ചിലിയെ നേരിടുന്നു | LIVE BLOG - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 14, 2021

അർജന്റീന ചിലിയെ നേരിടുന്നു | LIVE BLOG

റിയോ ഡി ജനൈറോ: കോപ്പ അമേരിക്ക ഫുട്ബോളിൽ കിരീടമോഹികളായ അർജന്റീനയും ചിലിയും ഏറ്റുമുട്ടുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കൊളംബിയയോട് സമനില വഴങ്ങിയാണ് അർജന്റീന വരുന്നത്. സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം മികച്ച മധ്യ-മുന്നേറ്റനിര ടീമിനുണ്ട്. പ്രതിരോധത്തിൽ താരങ്ങൾ വേണ്ടത്ര പ്രതിഭ പുറത്തെടുക്കാത്തത് ടീമിന് തലവേദന സൃഷ്ടിക്കുന്നു. മെസ്സിക്കൊപ്പം ലൗട്ടാറോ മാർട്ടിനെസും എയ്ഞ്ചൽ ഡി മരിയയുമാകും മുന്നേറ്റത്തിൽ. അഗ്യൂറോയുടെ സേവനവും ലഭ്യമാകും. മികച്ച മുന്നേറ്റനിരയാണ് അർജന്റീനയുടെ പ്രധാന കരുത്ത്. മറുവശത്ത് സൂപ്പർ താരം അലക്സിസ് സാഞ്ചസില്ലാതെയാണ് ചിലി കളിക്കുന്നത്. സാഞ്ചസിന് പരിക്കാണ് വില്ലനായത്. സാഞ്ചസില്ലാത്തത് ചിലി മുന്നേറ്റനിരയ്ക്ക് ക്ഷീണമാകും. മിഡ്ഫീൽഡർ ആർതുറോ വിദാലാകും ചിലിയുടെ കുന്തമുന. 1993 ന് ശേഷം അർജന്റീനയ്ക്ക് കോപ്പ അമേരിക്കയിൽ മുത്തമിടാൻ സാധിച്ചിട്ടില്ല. 2021-ൽ ഒരു വിജയം പോലും നേടാനാകാതെയാണ് ചിലി ഇന്ന് കളിക്കുന്നത്. ഇരുടീമുകൾക്കും ഇന്ന് വിജയം അനിവാര്യമാണ്. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: Argentina vs Chile Copa America 2021


from mathrubhumi.latestnews.rssfeed https://ift.tt/2Tw1Wpz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages