ഹാരിക്കും മേഗനും ‘ലിലി’ പിറന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 6, 2021

ഹാരിക്കും മേഗനും ‘ലിലി’ പിറന്നു

ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരൻ ഹാരിക്കും ഭാര്യ മേഗൻ മാർക്കിളിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. മുത്തശ്ശി എലിസബത്ത് രാജ്ഞിയുടെയും ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെയും പേരിന്റെ സ്മരണയിൽ കുഞ്ഞുമാലാഖയ്ക്ക് 'ലിലിബെറ്റ് ഡയാന മൗണ്ട് ബാറ്റൺ വിൻഡ്സർ' എന്നാണ് പേരിട്ടത്. ലിലി എന്ന് ഓമനപ്പേരുമിട്ടു. എലിസബത്ത് രാജ്ഞിയെ കുടുംബത്തിലെ ഏറ്റവും അടുപ്പമുള്ളവർ വിളിക്കുന്ന പേരാണ് ലിലിബെറ്റ്. വെള്ളിയാഴ്ച രാവിലെ പ്രാദേശികസമയം 11.40-ന് യു.എസ്. കാലിഫോർണിയയിലെ സാന്റ ബാർബറ കോട്ടേജ് ആശുപത്രിയിലായിരുന്നു ജനനം. ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ച ദമ്പതിമാർ 2020 മാർച്ചിൽ യു.എസിലേക്ക് താമസംമാറ്റിയിരുന്നു. രണ്ടുവയസ്സുകാരൻ ആർച്ചിയാണ് ഇവരുടെ ആദ്യകുഞ്ഞ്. Content highlight: Lilibet Diana: Prince Harry, Meghan Markle blessed with daughter


from mathrubhumi.latestnews.rssfeed https://ift.tt/3w2D47g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages