അധികം കടമെടുക്കാൻ വൈദ്യുതിബോർഡിന്റെ നഷ്ടം സർക്കാർ ഏറ്റെടുക്കണം ;നിബന്ധനയുമായി കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 12, 2021

അധികം കടമെടുക്കാൻ വൈദ്യുതിബോർഡിന്റെ നഷ്ടം സർക്കാർ ഏറ്റെടുക്കണം ;നിബന്ധനയുമായി കേന്ദ്രം

തിരുവനന്തപുരം: അധികമായി അരശതമാനം കടമെടുക്കണമെങ്കിൽ വൈദ്യുതിബോർഡിന്റെ നിലവിലുള്ളതും ഭാവിയിൽ വരാവുന്നതുമായ ബാധ്യത സംസ്ഥാനസർക്കാർ ഏറ്റെടുക്കണമെന്ന് കേന്ദ്രസർക്കാർ. കടമെടുക്കാനുള്ള അർഹതാമാനദണ്ഡങ്ങളിൽ വൈദ്യുതി വിതരണക്കമ്പനികളുടെ സ്വകാര്യവത്കരണവും പാചകവാതകത്തിന് ഏർപ്പെടുത്തിയപോലെ സബ്സിഡി അക്കൗണ്ടിൽ നേരിട്ടുനൽകുന്നതും ഉൾപ്പെടുത്തി. കേന്ദ്ര ധനമന്ത്രാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ സുമിത് അഗ്രവാൾ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലാണ് ഈ നിർദേശം. സംസ്ഥാനങ്ങളിലെ വൈദ്യുതിമേഖലയിലെ കേന്ദ്രനിയന്ത്രണം കൂടുതൽ ശക്തമാക്കാനും സ്വകാര്യവത്കരണത്തിന് വേഗംകൂട്ടാനും ലക്ഷ്യമിടുന്ന നിർദേശങ്ങളാണിത്. കേരളത്തിലെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിങ്ങിന് കത്തുലഭിച്ചു. സർക്കാർ ഉടൻ ഇത് ചർച്ചചെയ്യും. 15-ാം ധനകാര്യകമ്മിഷന്റെ ശുപാർശയനുസരിച്ചാണ് ഈ നിബന്ധനകൾ. 2021-'22 മുതൽ 2024-'25 വരെയുള്ള നാലുവർഷത്തേക്കാണ് ഇങ്ങനെ കടമെടുക്കാൻ അനുവദിക്കുന്നത്. കടമെടുക്കാൻ രണ്ടുതരം നിബന്ധനകളാണുള്ളത്. കടമെടുപ്പിന് അർഹമാകാനുള്ള പ്രാഥമിക നിബന്ധനകളും സ്കോർ കണക്കാക്കുന്നതിനുള്ള നിബന്ധനകളും. പ്രാഥമിക നിബന്ധനകൾ അംഗീകരിച്ചാൽ കടമെടുപ്പ് അനുവദിക്കുന്നതിന് സംസ്ഥാനങ്ങളെ പരിഗണിക്കൂ. ഇതിൽ പ്രധാനം വൈദ്യുതിവിതരണക്കമ്പനികളുടെ ബാധ്യത ഏറ്റെടുക്കലാണ്. കഴിഞ്ഞവർഷത്തെ നഷ്ടത്തിന്റെ 50 ശതമാനം ഈ വർഷം ഏറ്റെടുക്കണം. കേരളത്തിൽ ഇത് ഏതാണ്ട് 2100 കോടിരൂപ വരും. ഈവർഷം അരശതമാനം കൂടുതൽ കടമെടുത്താൽ കിട്ടുന്നത് 4000 കോടിയും. പകുതിയും വൈദ്യുതിബോർഡിന് കൊടുക്കേണ്ടിവരും. തുടർന്നുള്ള ഓരോ വർഷവും മുൻവർഷത്തെ നഷ്ടത്തിന്റെ നിശ്ചിത വിഹിതം ഏറ്റെടുക്കുമെന്ന് സമ്മതിക്കുകയുംവേണം. അടുത്തവർഷം 60 ശതമാനം, അതിനടുത്ത വർഷം 75 ശതമാനം, അതിനടുത്തവർഷം 90 ശതമാനം. 2025-'26 സാമ്പത്തികവർഷം മുതൽ നഷ്ടം പൂർണമായും സർക്കാർ ഏറ്റെടുക്കണം. ബോർഡിന്റെ കണക്കുകൾ കേന്ദ്രത്തെയും അറിയിക്കണം. പാസാവാൻ 30 മാർക്ക് പ്രാഥമികനിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ കടമെടുക്കാൻ അർഹത നേടൂ. തുടർന്ന് സ്കോർ കണക്കാക്കുമ്പോൾ 30 മാർക്കിനുമുകളിൽ കിട്ടിയാലേ അരശതമാനംകൂടി കടമെടുക്കാനാവൂ. മാർക്ക് കുറഞ്ഞാൽ കടം കുറയും. വൈദ്യുതി മീറ്ററിങ് വ്യാപകമാക്കുന്നതിനും സബ്സിഡി നേരിട്ട് അക്കൗണ്ടിൽ നൽകുന്നതിനും 20 മാർക്കുവീതമാണ്. അതായത് ഉപഭോക്താവ് സബ്ഡിയില്ലാത്ത ബിൽത്തുക അടയ്ക്കണം. സബ്ഡിഡി പിന്നീട് അക്കൗണ്ടിലെത്തും. സർക്കാർ, തദ്ദേശസ്ഥാപനങ്ങൾ ബിൽ കുടിശ്ശിക വരുത്താതിരുന്നാൽ അഞ്ച് മാർക്ക്. പുത്തൻ സാങ്കേതിക വിദ്യകൾ ഏർപ്പെടുത്തുന്നതിന് അഞ്ചുമാർക്ക്. വൈദ്യുതിവിതരണരംഗം സ്വകാര്യവത്കരിച്ചാൽ 25 മാർക്ക് ബോണസ്. കേരളത്തിന് ഇത്തവണ മുപ്പതുമാർക്ക് കിട്ടാൻ സ്വകാര്യവത്കരിക്കേണ്ടിവരില്ല. എന്നാൽ, വരുംവർഷങ്ങളിൽ പൂർണതോതിൽ കടമെടുക്കാനുള്ള അർഹത നേടണമെങ്കിൽ കൂടുതൽ മാർക്ക് നേടണം. ഇതിനായി ക്രോസ് സബ്സിഡി ഒഴിവാക്കാനും സ്വകാര്യവത്കരണനടപടികൾക്ക് തുടക്കമിടാനും സംസ്ഥാനം നിർബന്ധിതമാവും. രണ്ട് നിബന്ധനകൾ കടമെടുപ്പിന് വേണ്ടത് അർഹമാകാനുള്ള പ്രാഥമിക നിബന്ധനകളും സ്കോർ കണക്കാക്കുന്നതിനുള്ള നിബന്ധനകളുമാണ്. പ്രാഥമിക നിബന്ധനകൾ അംഗീകരിച്ചാലേ കടമെടുക്കാൻ സംസ്ഥാനങ്ങളെ പരിഗണിക്കൂ. ഇതിൽ പ്രധാനം വൈദ്യുതിവിതരണക്കമ്പനികളുടെ ബാധ്യത ഏറ്റെടുക്കലാണ്. കഴിഞ്ഞവർഷത്തെ നഷ്ടത്തിന്റെ 50 ശതമാനം ഈ വർഷം ഏറ്റെടുക്കണം. കേരളത്തിൽ ഇത് ഏതാണ്ട് 2100 കോടിരൂപ വരും. ഈവർഷം അരശതമാനം കൂടുതൽ കടമെടുത്താൽ കിട്ടുന്നത് 4000 കോടിയും. പകുതിയും വൈദ്യുതിബോർഡിന് കൊടുക്കേണ്ടിവരും. തുടർന്നുള്ള ഓരോ വർഷവും മുൻവർഷത്തെ നഷ്ടത്തിന്റെ നിശ്ചിത വിഹിതം ഏറ്റെടുക്കുമെന്ന് സമ്മതിക്കണം. അടുത്തവർഷം 60 ശതമാനം, അതിനടുത്ത വർഷം 75 ശതമാനം, അതിനടുത്തവർഷം 90 ശതമാനം. 2025-26 സാമ്പത്തികവർഷം മുതൽ നഷ്ടം പൂർണമായും സർക്കാർ ഏറ്റെടുക്കണം.


from mathrubhumi.latestnews.rssfeed https://ift.tt/2TnOLaa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages