തമിഴ്നാട് സർക്കാരിൽ മലയാളിത്തിളക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 15, 2021

തമിഴ്നാട് സർക്കാരിൽ മലയാളിത്തിളക്കം

ചെന്നൈ: തമിഴ്നാട്ടിലെ ഡി.എം.കെ. സർക്കാരിൽ മലയാളികളായ യുവ ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് നിർണായകപദവികൾ. മുഖ്യമന്ത്രിയുടെ സെക്രട്ടറി, കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രത്യേകസംഘത്തിന്റെ നേതൃത്വം, ഗ്രാമീണവികസനചുമതല എന്നിവ ചെറുപ്പക്കാരായ മലയാളി ഉദ്യോഗസ്ഥർക്കാണ്. ഒമ്പത് ജില്ലാ കളക്ടർമാരും മലയാളികളാണ്. ഇവർ 35 വയസ്സിൽ താഴെയുള്ളവരാണ്. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട പാലാ സ്വദേശിനിയായ അനു ജോർജ് അഴിമതിക്കെതിരേ സ്വീകരിച്ച നിലപാടുകളിലൂടെ ശ്രദ്ധേയയായ ഉദ്യോഗസ്ഥയാണ്. ചെറുകിട വ്യവയായവകുപ്പ് സെക്രട്ടറിയായി നിയമിക്കപ്പെട്ട കോന്നി സ്വദേശി അരുൺ റോയിയാണ് (42) ഏറ്റവും പ്രായംകുറഞ്ഞ വകുപ്പുസെക്രട്ടറി. ദേശീയ ആരോഗ്യമിഷൻ ഡയറക്ടറായിരുന്ന മഞ്ചേരി സ്വദേശി ഡാരസ് അഹമ്മദാണ് (44) കോവിഡ് പ്രതിരോധ പ്രത്യേകസംഘത്തിന്റെ തലവൻ. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള തമിഴ്നാട് ഇൻഡസ്ട്രിയൽ ഗൈഡൻസ് ആൻഡ് എക്സ്പോർട്ട് പ്രൊമോഷൻ ബ്യൂറോ എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനവും ഡാരസ് അഹമ്മദിനാണ്. വാണിജ്യ-വ്യവസായ കമ്മിഷണറായി നിയമിച്ചത് മലയാളിയായ സിജി തോമസ് വൈദ്യനെയാണ്. ഗ്രാമവികസനത്തിനായി രൂപവത്കരിച്ച പ്രത്യേക വകുപ്പിന്റെ ചുമതല പ്രവീൺ നായർക്കാണ്. ഗ്രാമവികസന-പഞ്ചായത്ത് രാജ് ഡയറക്ടറാണ് പ്രവീൺ(36). കോഴഞ്ചേരി സ്വദേശി ജോണി ടോം വർഗീസിന് പാക് കടലിടുക്കിലെ ഇന്തോ-ശ്രീലങ്കൻ മത്സ്യബന്ധപ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രത്യേകപദ്ധതിയുടെ ചുമതല നൽകി. ദീപക് ജേക്കബിനെ തമിഴ്നാട് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഡയറക്ടറായി നിയമിച്ചു. സ്ഥാനക്കയറ്റത്തിലൂടെ ഐ.എ.എസ്. ലഭിച്ചവരെ ജില്ലാ കളക്ടർമാരായി നിയമിക്കുന്ന പതിവുതെറ്റിച്ചാണ് സ്റ്റാലിൻ നേരിട്ട് ഐ.എ.എസ്. ലഭിച്ച 40 വയസ്സിൽ താഴെയുള്ളവരെ നിയമിക്കാൻ നടപടിയെടുത്തത്. മലയാളികളായ അനീഷ് ശേഖർ (മധുര), എച്ച്. കൃഷ്ണനുണ്ണി(ഈറോഡ്), രാഹുൽനാഥ്(ചെങ്കൽപ്പേട്ട്), ജി.എസ്. സമീരൻ(കോയമ്പത്തൂർ), ആൽബി ജോൺ വർഗീസ് (തിരുവള്ളൂർ), ശ്രേയ സിങ് (നാമക്കൽ), എസ്. വിനീത് (തിരുപ്പൂർ), ഗായത്രി കൃഷ്ണൻ (തിരുവാരൂർ), വി. വിഷ്ണു(തിരുനെൽവേലി) എന്നീ ഒമ്പതുപേർക്കാണ് കളക്ടർ സ്ഥാനം ലഭിച്ചത്. Content Highlight: Keralite IAS officers in Tamil Nadu govt


from mathrubhumi.latestnews.rssfeed https://ift.tt/35pQ0Iy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages