ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ യാത്രയ്ക്ക് ‘വലിയ വില’; ഒറ്റത്തവണ വിമാനനിരക്കായി കൊടുത്തത് 23 ലക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 15, 2021

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ യാത്രയ്ക്ക് ‘വലിയ വില’; ഒറ്റത്തവണ വിമാനനിരക്കായി കൊടുത്തത് 23 ലക്ഷം

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ വന്നുപോകുന്നതിന് ദ്വീപ് ഭരണകൂടം നൽകേണ്ടിവരുന്നത് 'വലിയ വില'. കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനത്തിലാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപിലേക്കുള്ള വരവുംപോക്കും. ഫെബ്രുവരിയിൽ വന്നുപോയതിന് 23.21 ലക്ഷം രൂപ ദ്വീപ് ഭരണകൂടം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു നൽകേണ്ടി വന്നു. അഡ്മിനിസ്ട്രേറ്ററുടെ അധികച്ചുമതലയേറ്റ ശേഷം ഇത് നാലാംതവണയാണ് പ്രഫുൽ പട്ടേൽ ലക്ഷദ്വീപ് സന്ദർശിക്കുന്നത്. കഴിഞ്ഞ മൂന്നുതവണത്തെ യാത്രകൾക്കായി 93 ലക്ഷം രൂപയാണ് ദ്വീപ് ഭരണകൂടം നൽകേണ്ടിവരുകയെന്നാണു സൂചന. ഇത്തവണത്തെ സന്ദർശനം കൂടിയാകുമ്പോൾ ഇത് ഒന്നേകാൽ കോടിയോളമാകും. ദ്വീപ് അഡിമിനിസ്ട്രേറ്റർമാരും കേന്ദ്രമന്ത്രിമാരുമെല്ലാം എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തി അവിടെനിന്ന് അഗത്തിയിലേക്കുള്ള വിമാനത്തിലാണ് കവരത്തിയിലേക്കെത്താറുള്ളത്. സാധാരണ വിമാനനിരക്കാണ് ഇതിനെല്ലാം. ദ്വീപുകളിലേക്കുള്ള സന്ദർശനത്തിന് ഹെലികോപ്റ്ററും ഉപയോഗിക്കും. ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു അഡ്മിനിസ്ട്രേറ്റർ ഡോണിയർ വിമാനം ചാർട്ട് ചെയ്തുവരുന്നത്. Content Highlight: Travel expenses of Lakshadweep administrator


from mathrubhumi.latestnews.rssfeed https://ift.tt/35DNGOp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages