തുറന്നുപറയുന്നതില്‍ വിഷമിക്കരുത്, കോണ്‍ഗ്രസിന്റെ ഇന്നത്തെ സ്ഥിതിയില്‍ വിഷമമുണ്ട്-ടി.പത്മനാഭന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 12, 2021

തുറന്നുപറയുന്നതില്‍ വിഷമിക്കരുത്, കോണ്‍ഗ്രസിന്റെ ഇന്നത്തെ സ്ഥിതിയില്‍ വിഷമമുണ്ട്-ടി.പത്മനാഭന്‍

കണ്ണൂർ: ‘ഇന്ന്‌ ജീവിച്ചിരിക്കുന്ന, പ്രായമേറിയ ചുരുക്കം ചില കോൺഗ്രസുകാരിൽ ഒരാളാണ് ഞാൻ. പക്ഷേ, കോൺഗ്രസിൽ മെമ്പർഷിപ്പൊന്നുമില്ല. ഗാന്ധിജിക്കും മെമ്പർഷിപ്പുണ്ടായിരുന്നില്ലല്ലോ. അതുകൊണ്ടുതന്നെ താങ്കളെ ഉപദേശിക്കാനും വിമർശിക്കാനുമൊക്കെ അവകാശമുണ്ട്’- ടി. പത്മനാഭൻ പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിലെത്തിയ നിയുക്ത കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനോട് സംസാരിക്കുകയായിരുന്നു കഥാകൃത്ത് ടി. പത്മനാഭൻ. ‘കോൺഗ്രസ് നേതാവ് താരീഖ് അൻവർ കേരളത്തിൽ വന്നപ്പോൾ സന്ദർശിച്ച ഏക സാഹിത്യകാരൻ ഞാനായിരുന്നു. തുറന്നുപറയുന്നതിൽ വിഷമിക്കരുതെന്ന് പറഞ്ഞ അദ്ദേഹം, കോൺഗ്രസിന്റെ ഇന്നത്തെ സ്ഥിതിയിൽ വിഷമമുണ്ടെന്നും പറഞ്ഞു. കോൺഗ്രസ് ഒടിഞ്ഞുകുത്തി ഒരു പരുവത്തിലാണ്. ഇതിന് കാരണം പുറത്തുനിന്നുള്ളവരാരുമല്ല. കാരണക്കാർ ഉള്ളിൽതന്നെയാണ്.’ചില ഉപദേശങ്ങൾ കൊടുക്കാനും അദ്ദേഹം മറന്നില്ല. ആരോപണം ഉന്നയിക്കുമ്പോൾ അടിസ്ഥാനപൂർണമാവണം. തെളിയിക്കാൻ പറ്റുന്ന ആരോപണങ്ങളേ ഉന്നയിക്കാവൂ. പ്രകൃതിദുരന്തമായാലും എന്തായാലും സഹായിക്കുമ്പോൾ പാർട്ടിയോ ജാതിമതമോ ഒന്നും നോക്കരുത്. സഖാവായാലും സഹായിക്കണം-അദ്ദേഹം പറഞ്ഞു.കോൺഗ്രസിന്റെ പ്രവർത്തനം ഗ്രാസ്‌റൂട്ട് ലെവലിൽ വേണം. സാധാരണ പ്രവർത്തകരുടെ കാര്യം ചിന്തിക്കണം. അവരാണ് നമുക്കുവേണ്ടി പ്രവർത്തിക്കുന്നത്. അവരാണ് വലിയവരെ വിജയിപ്പിക്കുന്നത്. അത് ഓർമവേണം. ആ രീതിയിലായിരിക്കണം പാർട്ടി പ്രവർത്തനം. ഇങ്ങനെയൊക്കെ ചെയ്താൻ കോൺഗ്രസിന് ഭാവിയുണ്ട്.കേരളത്തിൽ മാർക്‌സിസ്റ്റുകാരെ മാത്രം മുഖ്യശത്രുവായി കണ്ടാൽപോര ബി.ജെ.പി.യെയും ശ്രദ്ധിക്കണം. ഇന്ത്യയിൽ അവരാണ് ഭരിക്കുന്നത്‌. കേരളത്തിൽ ഇന്നല്ലെങ്കിൽ നാളെ അവർ വന്നുകൂടായ്കയില്ല- ടി. പത്മനാഭൻ പറഞ്ഞുപപ്പേട്ടൻ പറയുന്നതെല്ലാം അംഗീകരിച്ചിരിക്കുന്നുവെന്നും അനുഗ്രഹത്തിനായാണ്‌ വന്നതെന്നും കെ. സുധാകരൻ പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി. കെ.പി.സി.സി. ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് എന്നിവരും കൂടെയുണ്ടായിരുന്നു


from mathrubhumi.latestnews.rssfeed https://ift.tt/3vdEAlC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages