മലപ്പുറം: ഗംഗാജലം കുപ്പിയിലാക്കി വിതരണംചെയ്യുന്ന പദ്ധതിക്കുപിന്നാലെ മരണാനന്തരകർമമായ അസ്ഥിനിമജ്ജനത്തിനും പദ്ധതിയൊരുക്കി തപാൽ വകുപ്പ്. ‘ഓം ദിവ്യദർശൻ’ എന്ന മത-സാമൂഹിക സംഘടനയുടെ പദ്ധതിയാണു തപാൽ വകുപ്പുവഴി നടപ്പാക്കുന്നത്. ഇതിന്റെ ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. കോവിഡ് നിയന്ത്രണം യാത്രകൾ മുടക്കിയ സാഹചര്യത്തിൽ മരണാനന്തരകർമങ്ങൾക്കു സഹായിക്കുകയാണു ലക്ഷ്യമെന്നു തപാൽവകുപ്പ് പറയുന്നു.തപാൽവകുപ്പിനോടു ‘ഓം ദിവ്യദർശൻ’ സഹായം ആവശ്യപ്പെടുകയായിരുന്നു. ഹരിദ്വാർ, പ്രയാഗ് രാജ്, വാരാണസി, ഗയ തുടങ്ങിയ ഇടങ്ങളിലാണ് അസ്ഥി ഒഴുക്കാൻ സംവിധാനമൊരുക്കുന്നത്. ഒ.ഡി.ഡി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പദ്ധതിയുടെ പോർട്ടലിൽ രജിസ്റ്റർചെയ്യുന്നവർക്ക് അവർ ഗംഗാജലം സൗജന്യമായി അയക്കുകയുംചെയ്യും. എല്ലാവിധ ആദരവോടെയും കൃത്യതയോടെയും ചടങ്ങുകൾ നടത്തുമെന്നാണ് ഒ.ഡി.ഡി. ഉറപ്പുനൽകുന്നത്.ബുക്കിങ്ങിനു സൗകര്യമുള്ള തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽനിന്നു സ്‌പീഡ് പോസ്റ്റായാണ് അസ്ഥിയടങ്ങിയ പായ്ക്കറ്റ് അയക്കുക. ഇതു പായ്ക്കുചെയ്യേണ്ടതെങ്ങനെയെന്നു വിശദീകരിക്കുന്ന സർക്കുലറുകളും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചുകഴിഞ്ഞു. പായ്ക്കറ്റിനുമുകളിൽ പ്രത്യേകം ‘ഓം ദിവ്യദർശൻ’ എന്നു സൂചിപ്പിക്കാൻ പോസ്റ്റ് ഓഫീസുകൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഗുണഭോക്താക്കൾക്കു ഗംഗാജലത്തിന്റെ കുപ്പി അയക്കാനുള്ള നോഡൽ ഓഫീസായി ഡൽഹി സൻസദ് മാർഗിലെ ഹെഡ് പോസ്റ്റ്‌ഓഫീസിനെയാണു തിരഞ്ഞെടുത്തിട്ടുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/3z5SMAe
via
IFTTT
No comments:
Post a Comment