കൊച്ചി: മുൻ സെർബിയൻ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തേക്ക്. വുകോമനോവിച്ചുമായി ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തിയതായി ഗോൾ ഡോട്ട്കോം റിപ്പോർട്ട് ചെയ്തു. സ്പാനിഷ് പരിശീലകനായിരുന്ന കിബു വികുനയെ കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് പുറത്താക്കിയിരുന്നു. കഴിഞ്ഞ ഏഴു വർഷത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തെത്തുന്ന 10-ാമത്തെ വ്യക്തിയാണ് വുകോമനോവിച്ച്. സൈപ്രസ് ക്ലബ്ബായ അപ്പോല്ലോൺ ലിമാസ്സോളിൽ നിന്നാണ് വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. 2013-14 സീസണിൽ ബെൽജിയൻ ക്ലബ്ബ് സ്റ്റാൻഡേർഡ് ലിഗയുടെ സഹ പരിശീലകനായിട്ടാണ് അദ്ദേഹം കോച്ചിങ് കരിയറിലേക്ക് വരുന്നത്. പിന്നീട് സ്ലൊവേക്യൻ ക്ലബായ സ്ലോവൻ ബ്രറ്റിസ്ലാവയെ പരിശീലിപ്പിച്ചു. അപ്പോല്ലോൺ ലിമാസ്സോളിനെ പരിശീലിപ്പിക്കവെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ടീമിലുള്ള ഫകുണ്ടോ പെരേര അദ്ദേഹത്തിനു കീഴിൽ കളിച്ചിരുന്നു. Content Highlights:Kerala Blasters set to sign Ivan Vukomanovic as head coach
from mathrubhumi.latestnews.rssfeed https://ift.tt/3pmW4uy
via
IFTTT
No comments:
Post a Comment