ചികിത്സാച്ചെലവിനത്തിൽ മന്ത്രിമാർ കൈപ്പറ്റിയത് 73.40 ലക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 19, 2021

ചികിത്സാച്ചെലവിനത്തിൽ മന്ത്രിമാർ കൈപ്പറ്റിയത് 73.40 ലക്ഷം

കൊച്ചി: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാർ ചികിത്സാച്ചെലവിനത്തിൽ കൈപ്പറ്റിയത് 73.40 ലക്ഷം രൂപ. മന്ത്രിമാരുടെ കുടുംബാംഗങ്ങളുടെ ചികിത്സാച്ചെലവുകൾക്ക് വിനിയോഗിച്ച തുകയും ഇതിൽ ഉൾപ്പെടും. വിവരാവകാശ പ്രവർത്തകൻ എം.കെ. ഹരിദാസിന് ലഭിച്ചതാണ് ഈ വിവരങ്ങൾ. വനംവകുപ്പ് മന്ത്രിയായിരുന്ന കെ. രാജുവാണ് ഏറ്റവുമധികം തുക കൈപ്പറ്റിയത്. 8.68 ലക്ഷം. 7.74 ലക്ഷം ചെലവഴിച്ച ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് രണ്ടാം സ്ഥാനത്ത്. ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ 7.32 ലക്ഷം രൂപ ചെലവഴിച്ചു. ഏറ്റവും കുറച്ച് തുക കൈപ്പറ്റിയത് വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ്. 42,884 രൂപ. ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ 52,381 രൂപ ചെലവഴിച്ചു. വിദ്യാഭ്യാസമന്ത്രിയായിരുന്ന കെ.എൻ. രവീന്ദ്രനാഥ് ചികിത്സയ്ക്ക് പണം കൈപ്പറ്റിയതായി രേഖകളില്ല. വാങ്ങിയ തുകപിണറായി വിജയൻ 4,68,438 ഇ. ചന്ദ്രശേഖരൻ 73,258മേഴ്‌സിക്കുട്ടിയമ്മ 5,04,225എ.കെ. ബാലൻ 1,55,762എം.എം. മണി 2,49,434ടി.പി. രാമകൃഷ്ണൻ 4,86,165മാത്യു ടി. തോമസ് 1,82,453 വി.എസ്. സുനിൽകുമാർ 6,04,270 രാമചന്ദ്രൻ കടന്നപ്പള്ളി 2,97,861 കടകംപള്ളി സുരേന്ദ്രൻ 5,50,561 കെ.ടി. ജലീൽ 1,24,228 തിലോത്തമൻ 1,19,672 കെ. കൃഷ്ണൻകുട്ടി 6,62,775 ജി. സുധാകരൻ 3,91,566


from mathrubhumi.latestnews.rssfeed https://ift.tt/35EcZzC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages