പത്തനംതിട്ട: “പാർട്ടി ഏൽപ്പിക്കുന്ന ഏത് വകുപ്പും നന്നായി കൈകാര്യം ചെയ്യാനാകുമെന്ന ആത്മവിശ്വാസമുണ്ട്”- ബുധനാഴ്ച രാവിലെ സി.പി.എം. പത്തനംതിട്ട ജില്ലാകമ്മിറ്റി ഓഫീസിൽവെച്ച് മാതൃഭൂമി ഗൃഹലക്ഷ്മി മാസികയ്ക്ക് അഭിമുഖം നൽകുന്നതിനിടെ നിയുക്തമന്ത്രി വീണാ ജോർജ് പറഞ്ഞു. പൊടുന്നനെ ഇൗ മുറിയിലേക്ക് ചാനൽ ക്യാമറകളുടെ തള്ളിക്കയറ്റം. ‘‘എന്ത് പറ്റി’’യെന്ന വീണാ ജോർജിന്റെ ചോദ്യത്തിൽ ആശ്ചര്യം. ആരോഗ്യവകുപ്പാണ് മന്ത്രിക്കെന്ന് ദൃശ്യമാധ്യമ പ്രവർത്തകരുടെ മറുപടി. ഇത് കേട്ടതോടെ അല്പനേരം വീണാ ജോർജ് കൈത്തലത്താൽ മുഖമമർത്തി. പിന്നെ, ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ലല്ലോയെന്ന് പുഞ്ചിരിേയാടെ മറുചോദ്യം. കെ.കെ. ശൈലജയുടെ പിൻഗാമിയായി ആരോഗ്യവകുപ്പ് ഏറ്റെടുക്കുന്നത് വെല്ലുവിളിയല്ലേയെന്ന് മാധ്യമപ്രവർത്തകരുടെ തുടർചോദ്യം.“ഏത് വകുപ്പ് ലഭിച്ചാലും നന്നായി പ്രവർത്തിക്കാൻ കഠിനപരിശ്രമം നടത്തും.’’- വീണ പറഞ്ഞു.ഇൗസമയം മല്ലപ്പുഴശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ പൾസ് ഓക്സിമീറ്ററുകളുമായി എത്തി. തദ്ദേശസ്ഥാപനങ്ങൾക്ക് പൾസ് ഓക്സിമീറ്റർ നൽകുന്നതിന്റെ ജില്ലാതല ഉദ്ഘാടനം വീണാ ജോർജ് നിർവഹിച്ചു. കെ.കെ. ശൈലജ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃപദവിയിൽ പ്രവർത്തിച്ചപ്പോൾ സമ്മേളനങ്ങളിലെ സെമിനാറുകളിൽ ഉൾപ്പെടെ ദൃശ്യമാധ്യമപ്രവർത്തകയായിരുന്ന വീണാ ജോർജിനെ പതിവായി ക്ഷണിക്കുമായിരുന്നു. ഇടതുവേദികളിൽ വീണയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സി.പി.എം. സംസ്ഥാന നേതൃത്വം വീണയെ ആറന്മുളയിൽ 2016-ൽ കന്നിയങ്കത്തിനിറക്കി. കോളേജ് പഠനകാലത്ത് വീണാ ജോർജ് എസ്.എഫ്.ഐ. പ്രവർത്തകയായിരുന്നതും ഈ കടന്നുവരവിന് സഹായകരമായി.
from mathrubhumi.latestnews.rssfeed https://ift.tt/341EVfY
via
IFTTT
No comments:
Post a Comment