യൂറോപ്പിലെ വമ്പന്‍ ലീഗുകളില്‍ ഇനി പോര് ചാമ്പ്യന്‍സ് ലീഗ് ബര്‍ത്തിനു വേണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 14, 2021

യൂറോപ്പിലെ വമ്പന്‍ ലീഗുകളില്‍ ഇനി പോര് ചാമ്പ്യന്‍സ് ലീഗ് ബര്‍ത്തിനു വേണ്ടി

ലണ്ടൻ: യൂറോപ്പിലെ വമ്പൻ ലീഗുകളിൽ ഇനി സ്പാനിഷ് ലാലിഗയിൽ മാത്രമാണ് കിരീടജേതാക്കളെ അറിയാനുള്ളത്. എന്നാൽ, നാല് ലീഗുകളിൽ ചാമ്പ്യൻസ് ലീഗ് ബർത്തിനായുള്ള മത്സരം അതിശക്തമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഇറ്റാലിയൻ സീരി എ, ജർമൻ ബുണ്ടസ് ലിഗ, ഫ്രഞ്ച് ലീഗ് വൺ ലീഗുകളിൽ ആദ്യ നാലിലെത്താൻ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നു. പ്രീമിയർ ലീഗ് കിരീടം നേടിയ മാഞ്ചെസ്റ്റർ സിറ്റിയും രണ്ടാം സ്ഥാനത്തുളള മാഞ്ചെസ്റ്റർ യുണൈറ്റഡും ചാമ്പ്യൻസ് ലീഗ് ബർത്തുറപ്പിച്ചു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി ലെസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ, വെസ്റ്റ്ഹാം യുണൈറ്റഡ് ടീമുകൾ പൊരുതുന്നു. ടോട്ടനം, ആഴ്സനൽ ടീമുകളുടെ സാധ്യത അവസാനിച്ചു. സിറ്റി (80), യുണൈറ്റഡ് (70), ലെസ്റ്റർ (66), ചെൽസി (64), ലിവർപൂൾ (60), വെസ്റ്റ്ഹാം (58) എന്നിങ്ങനെയാണ് പോയന്റ് നില. ലിവർപൂളിനും വെസ്റ്റ്ഹാമിനും മൂന്ന് മത്സരങ്ങളും ബാക്കി ടീമുകൾക്ക് രണ്ട് മത്സരവും ബാക്കിയുണ്ട്. ചെൽസിയും ലെസ്റ്ററും തമ്മിലുള്ള കളി നിർണായകമാകും. മൂന്ന് കളിയും ജയിച്ചാൽ ലിവർപൂളിന് മുന്നേറാം. ശക്തരായ എതിരാളികളില്ലാത്തത് ടീമിന് അനുകൂലഘടകമാണ്. വെസ്റ്റ്ഹാമിന് ജയവും മറ്റ് ടീമുകളുടെ മത്സരഫലവും നിർണായകമാകും. സീരി എ രണ്ട് റൗണ്ട് ബാക്കിനിൽക്കെ ഇറ്റലിയിൽ കാര്യങ്ങൾ പ്രവചനാതീതമാണ്. 88 പോയന്റുള്ള ഇന്റർമിലാൻ കിരീടം നേടി. അറ്റ്ലാന്റ (75), എ.സി. മിലാൻ (75), നാപ്പോളി (73), യുവന്റസ് (72) ടീമുകൾ ചാമ്പ്യൻസ് ലീഗ് ബർത്തിനായി പൊരുതുന്നു. അടുത്തറൗണ്ടിൽ യുവന്റസ്-ഇന്റർമിലാൻ പോരാട്ടം നിർണായകമാകും. ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ യുവന്റസിന്റെ സാധ്യത അവസാനിക്കും. അവസാനറൗണ്ടിൽ അറ്റ്ലാന്റയും എ.സി. മിലാനും നേർക്കുനേർ വരുന്നുണ്ട്. ഇന്റർ മാത്രമാണ് യോഗ്യത ഉറപ്പിച്ചത്. ബുണ്ടസ് ലിഗ രണ്ട് റൗണ്ട് ബാക്കിനിൽക്കെ, ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും (74) റെഡ്ബുൾ ലെയ്പ്സിഗും (64) യോഗ്യതനേടി. രണ്ട് സ്ഥാനത്തിനായി വോൾഫ്സ്ബർഗ് (60), ബൊറൂസ്സിയ ഡോർട്മുൺഡ് (58), എൻട്രാക്ട് ഫ്രാങ്ക്ഫർട്ട് (57) എന്നീ മൂന്ന് ടീമുകൾ മത്സരിക്കുന്നു. അടുത്തറൗണ്ടിൽ ലെയ്പ്സിഗിനെ നേരിടാനുള്ളത് വോൾഫ്സ്ബർഗിന് ഭീഷണിയാണ്. ഡോർട്മുൺഡിനും എൻട്രാക്ടിനും വലിയ എതിരാളികളില്ല. ലീഗ് വൺ ഫ്രഞ്ച് ലീഗ് വണ്ണിൽ രണ്ട് ബർത്തുകളുണ്ട്. രണ്ട് റൗണ്ട് അവശേഷിക്കെ ലിൽ (79), പി.എസ്.ജി. (76), മൊണാക്കോ (74) ടീമുകൾ യോഗ്യതയ്ക്കായി പൊരുതുന്നു. ഇവിടെ ലില്ലിനാണ് കിരീടസാധ്യത കൂടുതൽ. എന്നാൽ പി.എസ്.ജി. പ്രതീക്ഷ കൈവിട്ടിട്ടില്ല. ലാലിഗ സ്പാനിഷ് ലാലിഗയിൽ കിരീടം തീരുമാനിക്കപ്പെട്ടിട്ടില്ല. എന്നാൽ, ചാമ്പ്യൻസ് ലീഗ് ബർത്തിന്റെ കാര്യത്തിൽ തീരുമാനമായി. രണ്ട് റൗണ്ട് ബാക്കിനിൽക്കെ അത്ലറ്റിക്കോ മഡ്രിഡ് (80), റയൽ മഡ്രിഡ് (78), ബാഴ്സലോണ (76), സെവിയ (74) ടീമുകൾ യോഗ്യതനേടി. Content Highlights:The battle for the Champions League berth in major leagues in Europe


from mathrubhumi.latestnews.rssfeed https://ift.tt/3ogT02F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages