കേന്ദ്രം വിൽക്കുന്ന ഭെൽ-ഇ.എം.എൽ. കേരളം വാങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 12, 2021

കേന്ദ്രം വിൽക്കുന്ന ഭെൽ-ഇ.എം.എൽ. കേരളം വാങ്ങുന്നു

തിരുവനന്തപുരം: 30 കോടിയോളം വരുന്ന ബാധ്യത മുഴുവനായി ഏറ്റെടുത്തും ഒരുരൂപ ഓഹരിവില നൽകിയും കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കാസർകോട്ടെ ഭെൽ ഇലക്‌ട്രിക്കൽ മെഷീൻ ലിമിറ്റഡ് സംസ്ഥാനം ഏറ്റെടുക്കുന്നു. ഭെല്ലിന്റെ 51 ശതമാനം ഓഹരി സംസ്ഥാനസർക്കാരിന് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഓഹരികൈമാറ്റത്തിന് അനുമതി നൽകിക്കൊണ്ടുള്ള കത്ത് കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് മന്ത്രാലയം മേയ് 11-ന് സംസ്ഥാന വ്യവസായവകുപ്പ് സെക്രട്ടറിക്ക് കൈമാറി.51 ശതമാനം ഓഹരി ഒരു രൂപയ്ക്ക് നൽകാമെന്ന വിൽപ്പനക്കരാർ സഹിതമാണ് കത്ത്. ഈ കരാർ സർക്കാർ ഒപ്പിട്ടുകൈമാറുകയും അത് ഭെൽ ബോർഡ് അംഗീകരിക്കുകയും ചെയ്യുന്നതോടെ ഏറ്റെടുക്കൽ പൂർത്തിയാകും. കമ്പനി നഷ്ടത്തിലായതിനാലാണ് ഓഹരി വിൽക്കാൻ കേന്ദ്രം തീരുമാനിച്ചത്. സംസ്ഥാനസർക്കാർ ഉടമസ്ഥതയിലുള്ള കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനിക്കുകീഴിലുള്ള യൂണിറ്റായിരുന്നു നേരത്തേ കാസർകോട്ടെ ഇലക്‌ട്രിക്കൽ മെഷീൻ ലിമിറ്റഡ്. ഇതുപിന്നീട് 49 ശതമാനം ഓഹരി സംസ്ഥാന സർക്കാരിനും 51 ശതമാനം ഭെല്ലിനും എന്നനിലയിൽ കേന്ദ്രസ്ഥാപനമായ ഭാരത് ഹെവി ഇലക്‌ട്രിക്കൽസിന്റെ യൂണിറ്റാക്കി മാറ്റുകയായിരുന്നു. കമ്പനി നഷ്ടത്തിലേക്ക് നീങ്ങിയതോടെ 2016-ൽ ഓഹരിവിറ്റഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഓഹരി തിരിച്ചുവാങ്ങാൻ കേരളസർക്കാർ 2019 ഓഗസ്റ്റിൽ തീരുമാനിച്ചു. ആ അനുമതിയാണ് രണ്ടുവർഷമാകുമ്പോൾ ഇപ്പോൾ ലഭിക്കുന്നത്. വിൽപ്പനയ്ക്ക് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് പാലക്കാട് ഭെൽ ഇലക്‌ട്രിക്കൽ മെഷീൻ ലിമിറ്റഡ് കാസർകോട് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ്ബി.പി.സി.എൽ. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്എച്ച്.എൻ.എൽ. * മാതൃസ്ഥാപനമായ എച്ച്.പി.സി.എൽ. നഷ്ടംകൂടി ലിക്വിഡേഷനിലേക്ക് പോയതോടെ കേരളത്തിലെ എച്ച്.എൻ.എലും വിൽപ്പനയിലേക്ക് നീങ്ങി. 25 കോടിരൂപ നൽകി ഓഹരി വാങ്ങാൻ സംസ്ഥാനം തയ്യാറായി. ആർ.ബി.എൽ. ബാങ്കിന്റെ കേസ് നിലനിൽക്കുന്നതിനാൽ നടപടിക്രമങ്ങൾ കമ്പനി ലോ ട്രിബ്യൂണലിന്റെ തീരുമാനത്തിനനുസരിച്ചായി. സംസ്ഥാനസർക്കാരിനുവേണ്ടി കിൻഫ്ര സമർപ്പിച്ച റസല്യൂഷൻ പ്ലാൻ, കമ്മിറ്റി ഓഫ് ക്രഡിറ്റേഴ്‌സ് അംഗീകരിച്ചിട്ടുണ്ട്. ഇത് ട്രിബ്യൂണൽകൂടി അംഗീകരിച്ചാൽ എച്ച്.എൻ.എലും കേരളത്തിന് സ്വന്തമാകും. ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് *രാജസ്ഥാനിലെ കോട്ടയിലുള്ള ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന്റെ ഉപയൂണിറ്റാണ് പാലക്കാടുള്ളത്. നീതി ആയോഗിന്റെ നിർദേശമനുസരിച്ചാണ് ഇതിന്റെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചത്. ആസ്തിമൂല്യം നിശ്ചയിച്ച് ഏറ്റെടുക്കാൻ കേരളം തയ്യാറായി. 53.02 കോടിരൂപ മൂല്യമായി കണക്കാക്കി കരട് ധാരണാപത്രം തയ്യാറാക്കി. ഇത് കേന്ദ്രസർക്കാർ അംഗീകാരം നൽകണം. 123 ഏക്കർ ഭൂമിയുടെ വിലകൂടി ഓഹരി കൈമാറ്റത്തിന് മൂല്യമായി കണക്കാക്കണമെന്ന് കേന്ദ്ര ഉദ്യോഗസ്ഥർ കുറിപ്പെഴുതിയതാണ് തീരുമാനം വൈകാൻ കാരണം. കമ്പനി തുടങ്ങാൻ കേരളം സൗജന്യമായി ഏറ്റെടുത്തുനൽകിയ ഭൂമിയാണിത്. അതിനാൽ, ഭൂമിക്ക് വിലയീടാക്കാനാവില്ലെന്ന നിലപാടാണ് കേരളത്തിന്റേത്. കേന്ദ്രസർക്കാർ തീരുമാനത്തിനാണ് ഇപ്പോഴത്തെ കാത്തിരിപ്പ്. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്* കേന്ദ്രസർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥാപനം. പാലക്കാട് 374 ഏക്കർ ഭൂമി കിൻഫ്ര മുഖാന്തരം സംസ്ഥാനം നൽകി. റെയിൽവേ, പ്രതിരോധ സേനകൾ എന്നിവയ്ക്കാവശ്യമായ യന്ത്രസാമഗ്രികളാണ് നിർമിക്കുന്നത്. ദേശീയസുരക്ഷയും തന്ത്രപരമായ പ്രാധാന്യവും കണക്കിലെടുത്ത് ഈ സ്ഥാപനം പൊതുമേഖലയിൽ നിലനിർത്തണമെന്നാണ് കേരളത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി 2021 ജനുവരി അഞ്ചിന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തുനൽകി. ബി.പി.സി.എൽ. * ഭാരത് പെട്രോളിയം കോർപ്പറേഷൻ മഹാരത്ന പദവിയുള്ള സ്ഥാപനമാണ്. 50 വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്നു. 53.29 ശതമാനം ഓഹരി കേന്ദ്രസർക്കാരിന്. ഇത് സ്വകാര്യവത്‌കരിക്കുന്നത് സംസ്ഥാനം കൊച്ചിയിൽ തുടങ്ങുന്ന പെട്രോകെമിക്കൽ പാർക്കിനെ ബാധിക്കുമെന്നതാണ് കേരളത്തിന്റെ ആശങ്ക. ഇതിനുള്ള അസംസ്കൃത പദാർഥങ്ങൾ റിഫൈനറിയിൽനിന്നാണ് ലഭിക്കേണ്ടത്. കമ്പനിയുടെ ലാഭവിഹിതമുപയോഗിച്ച് കൊച്ചിയിൽ നടത്തുന്ന ജനക്ഷേമപ്രവർത്തനങ്ങൾ നിലയ്ക്കും. അതിനാൽ സ്വകാര്യവത്‌കരണത്തിൽനിന്ന് പിന്മാറണമെന്നുകാണിച്ച് മുഖ്യമന്ത്രി രണ്ടുതവണ കത്തുനൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2R7jZ4E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages