താക്കീതിലും ഉത്തരവിലും കാര്യമില്ല; മെഡിക്കൽ ഉത്പന്നങ്ങളുടെ വില പഴയപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 25, 2021

താക്കീതിലും ഉത്തരവിലും കാര്യമില്ല; മെഡിക്കൽ ഉത്പന്നങ്ങളുടെ വില പഴയപടി

കൊച്ചി: സർക്കാർ ഉത്തരവിറക്കിയിട്ടും കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് പലയിടത്ത് പല വില. മാസ്ക്, സാനിറ്റൈസർ, പി.പി.ഇ. കിറ്റടക്കം 15 ഇനങ്ങൾക്കാണ് സർക്കാർ വില നിയന്ത്രണമുള്ളത്. ലീഗൽ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയതോടെ നിരവധി സ്ഥാപനങ്ങളാണ് കുടുങ്ങിയത്. തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന മാസ്കിന് മെഡിക്കൽ സ്റ്റോറുകളടക്കമുള്ള കടകൾ ഇരട്ടി വിലയാണ് ഈടാക്കുന്നത്. സർജിക്കൽ മാസ്ക് ഒന്നിന് സർക്കാർ നിശ്ചയിച്ച വില 3.90 ആണെങ്കിലും അഞ്ച് രൂപ വാങ്ങുന്നവരാണ് കൂടുതലും. 192 രൂപയ്ക്ക് അര ലിറ്റർ സാനിറ്റൈസർ കൊടുക്കണമെന്ന നിർദേശം ആരും അറിഞ്ഞ മട്ടുപോലുമില്ല. 250 രൂപയാണ് മിക്കയിടത്തും ഇപ്പോഴും സാനിറ്റൈസറിന്റെ വില. അരക്കുപ്പിയുടെ വിലയ്ക്കൊപ്പം ചെറിയ കുപ്പികളിലെ വിലയിലും കുറവ് വരുത്തണമെങ്കിലും ഇതുവരെയും അതും നടപ്പാക്കിയിട്ടില്ലെന്ന് ലീഗൽ മെട്രോളജിയുടെ പരിശോധനയിൽ വ്യക്തമായി. കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും ക്ഷാമം നേരിട്ട പൾസ് ഓക്സിമീറ്ററിന്റെ ലഭ്യത ഇപ്പോൾ കൂടിയിട്ടുണ്ട്. എന്നാൽ, അംഗീകൃതമല്ലാത്ത കടലാസ് കമ്പനികളുടെ ഓക്സിമീറ്ററുകൾ വിപണിയിലെത്തിയിട്ടുണ്ട്. ഇത്തരത്തിൽ പിടക്കപ്പെടുന്ന സാധനങ്ങൾക്ക് പിഴ ഈടാക്കുന്നുണ്ട്, കൂടാതെ വിശദമായ അന്വേഷണം നടത്താനുമാണ് തീരുമാനം. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനും തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. പി.പി.ഇ. കിറ്റിന് മാത്രമാണ് നിലവിൽ അധിക വില ഈടാക്കാത്തത്. വില കൂട്ടി വിറ്റാൽ മാസ്കിന് 15,000 രൂപയും സാനിറ്റൈസറിന് 20,000 രൂപയുമാണ് പിഴയീടാക്കുന്നത്. പിഴ അടയ്ക്കാത്ത പക്ഷം തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണെന്ന് ലീഗൽ മെട്രോളജി അധികൃതർ അറിയിച്ചു. Content Highlights: Prices of medical items required to treat COVID-19, including PPE kits and N95


from mathrubhumi.latestnews.rssfeed https://ift.tt/3fl8H63
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages