വിടവാങ്ങിയത് സൈബർ രംഗത്തെ പ്രതീക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 18, 2021

വിടവാങ്ങിയത് സൈബർ രംഗത്തെ പ്രതീക്ഷ

കൊച്ചി : 'ബിനോഷ് കോവിഡിന് കീഴടങ്ങിയെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഒരു വൈറസ് അദ്ദേഹത്തെ കീഴ്പ്പെടുത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല...' ബിനോഷ് അലക്സ് ബ്രൂസിന്റെ മരണ വാർത്തയറിഞ്ഞ്് ശശി തരൂർ ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. സൈബർ സുരക്ഷാ രംഗത്ത് ഏറെ പ്രതീക്ഷ പകർന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച ബിനോഷ്. ശശി തരൂർ ഉൾപ്പെടെ പ്രമുഖരുടെ നീണ്ട നിരയുണ്ട് ബിനോഷിൽനിന്ന് സൈബർ സുരക്ഷാ ഉപദേശം സ്വീകരിച്ചവരിൽ. വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളും പോലീസ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളും രാഷ്ട്രീയ പാർട്ടികളുമെല്ലാം അദ്ദേഹത്തിന്റെ സൈബർ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തിയിരുന്നു. ചാനൽ ചർച്ചകളിലൂടെ സാധാരണക്കാർക്കും ഏറെ പരിചിതനായിരുന്നു ബിനോഷ്. സ്പ്രിങ്ക്ലർ വിഷയമാണ് ബിനോഷിനെ കൂടുതൽ ശ്രദ്ധാ കേന്ദ്രമാക്കിയത്. ഡേറ്റ ചോർച്ച ഉയർത്തിക്കാണിച്ച് അദ്ദേഹം ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന്് ബി.എ. ഇക്കണോമിക്സിലാണ് ബിനോഷ് ബിരുദം നേടിയത്. എത്തിക്കൽ ഹാക്കിങ്ങിലും സൈബർ സുരക്ഷയിലുമുള്ള താത്പര്യമാണ് ആ മേഖലയിലേക്ക് തിരിയാൻ കാരണമായത്. സർട്ടിഫൈഡ് ഹാക്കിങ് ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ കോഴ്സ് പൂർത്തിയാക്കിയ ശേഷം കൊച്ചിയിൽ സൈബർ സുരക്ഷാ കൺസൾട്ടൻസി തുടങ്ങി. പത്തനംതിട്ട അയിരൂർ സ്വദേശിയാണെങ്കിലും കൊച്ചിയിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ നൈറ്റ്സിന്റെ ഓൺലൈൻ മാഗസിൻ എഡിറ്ററായിരുന്നു. കോവിഡിനെ അതിജീവിച്ച് ബിനോഷ് മടങ്ങിയെത്തുന്നതും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എല്ലാവരുമെന്ന് കൊച്ചിയിലെ സുഹൃത്തുക്കൾ പറയുന്നു. കോവിഡ് നെഗറ്റീവായെന്ന വാർത്തയെല്ലാം ആ പ്രതീക്ഷകൾക്ക് ശക്തി പകർന്നു. എന്നാൽ, കഴിഞ്ഞ ദിവസം ആസ്പത്രിയിൽ നിന്നെത്തിയത് പ്രതീക്ഷകളെല്ലാം കീഴ്മേൽ മറിച്ചുകൊണ്ടുള്ള ദുഃഖവാർത്തയാണ്. Content Highlight: Covid : Cyber Expert Binosh Alex Bruce passes away


from mathrubhumi.latestnews.rssfeed https://ift.tt/3ft1YWp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages