ആലപ്പുഴ: വിജയികളെ അനുമോദിച്ച് മുൻമന്ത്രി ജി. സുധാകരൻ ഇട്ട ഫെയ്സ്ബുക്ക് കുറിപ്പിനുപിന്നാലെ സി.പി.എം. അമ്പലപ്പുഴ ഏരിയാകമ്മിറ്റി അംഗമിട്ട കുറിപ്പ് വിവാദമായി. ജി. സുധാകരനെതിരേയാണ് ഈ കുറിപ്പെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.എ.പി. ഗുരുലാൽ എന്ന മുതിർന്ന ഏരിയാകമ്മിറ്റി അംഗമിട്ട കുറിപ്പ് ഇങ്ങനെ: ഒരു നമ്പൂതിരിക്കഥ- നമ്പൂതിരി അദ്ദേഹത്തിന്റെ പുരയിടത്തിൽ തേങ്ങയിടാൻ പോയി. പുരയിടം കുടികിടപ്പുകാരന്റെ മകൻ ഒരു തേങ്ങ എടുത്തുകൊണ്ടുപോയി. അതുകണ്ട നമ്പൂതിരി തേങ്ങ പിടിച്ചുവാങ്ങാൻ വേണ്ടി പയ്യന്റെ പിറകെ ഓടി. കുട്ടിയുടെ അത്രയുംവേഗത്തിൽ നമ്പൂതിരിക്ക് ഓടാൻ കഴിഞ്ഞില്ല. തേങ്ങ തിരിച്ചുവാങ്ങാൻ കഴിയില്ല എന്നുമനസ്സിലാക്കിയ നമ്പൂതിരി അവസാനം ആ കുട്ടിയോട് വിളിച്ചുപറഞ്ഞു- ‘തേങ്ങ ഞാൻ തന്നുവിട്ടതാണെന്ന് അമ്മയോടു പറഞ്ഞേക്കണേ’.വലതുപക്ഷ മണ്ഡലമായ അമ്പലപ്പുഴ തന്റെ വരവോടെയാണ് ഇടത്തേക്കുമാറിയതെന്ന് സുധാകരൻ പറഞ്ഞിരുന്നു. വലതുപക്ഷമണ്ഡലമാണ് അമ്പലപ്പുഴയെന്ന് ജി. സുധാകരൻ കൂടെക്കൂടെ പറയുന്നതിനെ കളിയാക്കി തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ ‘അമ്പലപ്പുഴ ഇടതുപക്ഷ മണ്ഡലമായേ’ എന്ന പരാമർശവും സാമൂഹികമാധ്യമങ്ങളിൽ വന്നിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3emPKzn
via
IFTTT
No comments:
Post a Comment