ന്യൂഡൽഹി: 1980 മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യക്ക് സ്വർണം സമ്മാനിച്ച ഹോക്കി ടീമിലെ രണ്ടുപേർ ഒരേ ദിനത്തിൽ കോവിഡിന് കീഴടങ്ങി. 1979 മുതൽ 1984 വരെ ഇന്ത്യൻ ടീമിന്റെ സെന്റർ ഹാഫായിരുന്ന രവീന്ദർ പാൽ സിങ്ങാണ് (65) ശനിയാഴ്ച ആദ്യം കോവിഡിന് കീഴടങ്ങിയത്. ഇതിനു പിന്നാലെ മണിക്കൂറുകൾക്ക് ശേഷം ഹോക്കി താരവും പരിശീലകനുമായിരുന്ന എം.കെ കൗശിക്കിനെയും (66) കോവിഡ് കവർന്നു. Also Read: മോസ്കോ ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവ് രവീന്ദർ പാൽ സിങ് കോവിഡ് ബാധിച്ചു മരിച്ചു കൗശിക് മൂന്നാഴ്ചയായി ഡൽഹിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം കൗശിക്കിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വിരമിച്ച ശേഷം ഇന്ത്യൻ പുരുഷ - വനിതാ ടീമുകളുടെ പരിശീലകനായിരുന്നു. 2002-ൽ ദ്രോണാചാര്യ പുരസ്കാരവും ലഭിച്ചു. 1988 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീം സ്വർണം നേടിയത് കൗശിക്കിന്റെ പരിശീലനത്തിലായിരുന്നു. ഇന്ത്യൻ വനിതാ ടീമിനൊപ്പം 2006 ദോഹ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടി. Content Highlights:India hockey great Olympic gold medalist MK Kaushik dies of Covid-19
from mathrubhumi.latestnews.rssfeed https://ift.tt/3f8iStl
via
IFTTT
No comments:
Post a Comment